ക്യാന്‍സര്‍ പാരമ്പര്യമായി വരുന്നതാണോ?

By Web TeamFirst Published Dec 26, 2019, 12:12 PM IST
Highlights

ക്യാന്‍സര്‍ നമ്മള്‍ എല്ലാവരും ഭയക്കുന്നൊരു രോഗമാണ്. ക്യാന്‍സറുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് നടന്നുവരുന്നുണ്ട്. എന്നാല്‍ ഈ രോഗത്തെ കുറിച്ച് ആളുകളില്‍ ഇപ്പേഴും പല ആശങ്കകളും നിലനില്‍ക്കുന്നു. 

ക്യാന്‍സര്‍ നമ്മള്‍ എല്ലാവരും ഭയക്കുന്നൊരു രോഗമാണ്. ക്യാന്‍സറുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് നടന്നുവരുന്നുണ്ട്. എന്നാല്‍ ഈ രോഗത്തെ കുറിച്ച് ആളുകളില്‍ ഇപ്പേഴും പല ആശങ്കകളും നിലനില്‍ക്കുന്നു. പലര്‍ക്കുമുളള സംശയമുള്ള കാര്യമാണ് ക്യാന്‍സര്‍  പാരമ്പര്യമായി വരുന്നതാണോ എന്ന്.  ക്യാന്‍സര്‍ രോഗം പൊതുവേ പാരമ്പര്യ രോഗമല്ല. എന്നാല്‍ ചില ക്യാന്‍സറുകള്‍ പാരമ്പര്യ സ്വാഭാവം കാണിക്കാറുണ്ട്. 

സ്തനാര്‍ബുദം, വന്‍കുടലിലെ അര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയാണ് പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാരമ്പര്യം എന്നതുകൊണ്ട് അമ്മയ്ക്ക് രോഗം വന്നാല്‍ നിര്‍ബന്ധമായും മകള്‍ക്ക് വരുമെന്നല്ല ഉദ്ദേശിക്കുന്നത്. എന്നാല്‍ കുടുംബത്തില്‍ ഈ രോഗം ഇല്ലാത്ത ഒരാളേക്കാള്‍ നേരിയ സാധ്യത കൂടുതല്‍ എന്നു മാത്രമാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

മ്യൂട്ടേഷൻ സംഭവിച്ച BRCA 1 അല്ലെങ്കിൽ BRCA 2 എന്നീ ജീനുകളുള്ള സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്. 40 വയസ്സു കഴിഞ്ഞാൽ സ്ത്രീകൾ നിർബന്ധമായും മാമോഗ്രാം ചെയ്യണം. ബന്ധുക്കളിലാർക്കെങ്കിലും സ്തനാർബുദം ഉണ്ടായിട്ടുണ്ടെങ്കിൽ prophylactic mastectomy എന്ന ടെസ്റ്റ് ചെയ്യണമെന്നും യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച് നടത്തിയ പഠനത്തില്‍ പറയുന്നു. 

പാരമ്പര്യ സാധ്യതയുളളതിനാല്‍ അത്തരക്കാര്‍ കൃത്യമായ പരിശോധനകള്‍ കൊണ്ടും (മാമോഗ്രഫി,  സ്തനപരിശോധന ) ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും രോഗ നിര്‍ണ്ണയം നടത്താവുന്നതാണ്. നേരത്തെ കണ്ടെത്തിയാല്‍ ക്യാന്‍സര്‍ രോഗം ചികിത്സിച്ചുമാറ്റാവുന്നതാണ്. 
 

click me!