ഭക്ഷണം ഒഴിവാക്കുന്നതും അമിതമായ കലോറിയും; 20കളിലും 30കളിലും സ്ത്രീകൾ വരുത്തുന്ന 6 പ്രധാന പോഷകാഹാര പിഴവുകൾ

Published : Aug 17, 2026, 12:03 PM IST
food

Synopsis

ശരിയായ അറിവില്ലായ്മ മാത്രമല്ല, നിസ്സാരമെന്ന് കരുതുന്ന ചില ദൈനംദിന ശീലങ്ങളും നിങ്ങളുടെ ഊർജ്ജ നിലയെയും ദീർഘകാല ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.

ജോലിത്തിരക്കുകൾ, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, സാമൂഹിക ജീവിതം, വ്യായാമം എന്നിവയ്ക്കൊപ്പം ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന ആഗ്രഹവും കൊണ്ടുനടക്കുന്നവരാണ് 20-കളിലും 30-കളിലും ഉള്ള മിക്ക സ്ത്രീകളും. എന്നാൽ ഈ ഓട്ടപ്പാച്ചിലിനിടയിൽ പലപ്പോഴും പോഷകാഹാര കാര്യങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ശരിയായ അറിവില്ലായ്മ മാത്രമല്ല, നിസ്സാരമെന്ന് കരുതുന്ന ചില ദൈനംദിന ശീലങ്ങളും നിങ്ങളുടെ ഊർജ്ജ നിലയെയും ദീർഘകാല ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം. സ്ത്രീകൾ വരുത്തുന്ന 6 പ്രധാന പോഷകാഹാര പിഴവുകൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരവടിവിനായി ഭക്ഷണം വളരെ കുറച്ച് കഴിക്കുന്നത്

ഫിറ്റ്നസ് നിലനിർത്താനെന്ന പേരിൽ പ്രഭാതഭക്ഷണം ഒഴിവാക്കുക, ഉച്ചവരെ കാപ്പി മാത്രം കുടിച്ച് ജീവിക്കുക, അല്ലെങ്കിൽ ഭക്ഷണത്തിന്റെ അളവ് അമിതമായി കുറയ്ക്കുക എന്നിവയാണ് പലരും ചെയ്യുന്ന പ്രധാന തെറ്റ്. ഇത് താൽക്കാലികമായി എളുപ്പവഴിയായി തോന്നാമെങ്കിലും ശരീരത്തിന് ദോഷം ചെയ്യും.

കലോറിയുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നത്

ഭക്ഷണത്തിലെ പോഷകഗുണം നോക്കാതെ കലോറിയുടെ അളവ് മാത്രം ശ്രദ്ധിക്കുന്നതാണ് മറ്റൊരു തെറ്റ്. ഒരേ അളവിൽ കലോറിയുള്ള രണ്ട് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയുടെ അളവ് വ്യത്യസ്തമായിരിക്കും.

ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാതിരിക്കുന്നത്

രാവിലെ ചായയോ കാപ്പിയോ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോ കഴിച്ചു ദിവസം തുടങ്ങുന്ന സ്ത്രീകൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാൻ വൈകുന്നു. മുട്ട, പനീർ, തൈര്, പരിപ്പ് വർഗ്ഗങ്ങൾ, സോയ, മീൻ, ഇറച്ചി എന്നിവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരം കൂടുതൽ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കും.

ഭക്ഷണങ്ങളെ 'നല്ലത്', 'ചീത്ത' എന്നിങ്ങനെ തരംതിരിക്കുന്നത്

ചില ഭക്ഷണങ്ങളെ പൂർണ്ണമായും ഒഴിവാക്കേണ്ട മോശം ഭക്ഷണം എന്ന് മുദ്രകുത്തുന്നത് ഭക്ഷണരീതി കൂടുതൽ സങ്കീർണ്ണമാക്കും. നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കാതെ തന്നെ ആരോഗ്യകരമായ ഭക്ഷണരീതി നിലനിർത്താൻ സാധിക്കും.

ട്രെൻഡി ഡയറ്റുകളെയും സപ്ലിമെന്റുകളെയും അമിതമായി ആശ്രയിക്കുന്നത്

ദൈനംദിന ഭക്ഷണശീലം ശരിയാക്കുന്നതിന് പകരം ട്രെൻഡി ഡയറ്റുകൾക്ക് പിന്നാലെ പോകുന്നതും സപ്ലിമെന്റുകളെ മാത്രം ആശ്രയിക്കുന്നതും തെറ്റായ രീതിയാണ്. സമീകൃതാഹാരത്തിന് പകരമാകാൻ സപ്ലിമെന്റുകൾക്ക് കഴിയില്ല.

കൃത്യതയില്ലാത്ത ഭക്ഷണസമയം

തിരക്കുകൾക്കിടയിൽ ഭക്ഷണസമയം കൃത്യമല്ലാതാകുന്നതും മുൻകൂട്ടി ആസൂത്രണം ചെയ്യാതിരിക്കുന്നതും അനാരോഗ്യകരമായ ജങ്ക് ഫുഡുകളെ ആശ്രയിക്കാൻ നമ്മെ നിർബന്ധിതരാക്കും. ലളിതവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ മുൻകൂട്ടി തയ്യാറാക്കി വെക്കുന്നത് ഈ പ്രശ്നം ഒഴിവാക്കാൻ സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എപ്പോഴും തണുപ്പ് തോന്നാറുണ്ടോ? അയൺ കുറവിന്റെ 5 ലക്ഷണങ്ങൾ ഇതാണ്
മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ