വൈകി ഉറങ്ങുന്നതും വൈകി എഴുന്നേല്‍ക്കുന്നതും എങ്ങനെ ആരോഗ്യത്തെ ബാധിക്കാം?

Published : Dec 27, 2022, 10:38 PM IST
വൈകി ഉറങ്ങുന്നതും വൈകി എഴുന്നേല്‍ക്കുന്നതും എങ്ങനെ ആരോഗ്യത്തെ ബാധിക്കാം?

Synopsis

നമ്മുടെ ശരീരത്തിനൊരു 'ജൈവ ക്ലോക്ക്' ഉണ്ട്. അതായത് സൂര്യനുദിക്കുന്ന സമയത്തിനും സൂര്യനസ്തമിക്കുന്ന സമയത്തിനും അനുസരിച്ച് ശരീരത്തിനൊരു പ്രവര്‍ത്തനക്രമം ഉണ്ട്. 

ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം മുതിര്‍ന്ന ഒരാള്‍ക്ക് ലഭിക്കേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും, ഗൗരവമുള്ള രോഗങ്ങളില്‍ നിന്നും ജീവിതശൈലീ രോഗങ്ങളില്‍ നിന്നും സുരക്ഷ നേടുന്നതിനും തലച്ചോറിന്‍റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകുന്നതിനുമെല്ലാം ഈ ഉറക്കം അനിവാര്യമാണ്.

പലരും ഈ ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കത്തിലേക്ക് രാത്രി വൈകിയാണ് കടക്കുക. രണ്ട് മണിക്കോ മൂന്ന് മണിക്കോ എല്ലാം കിടന്ന്, ബാക്കി ഏഴോ എട്ടോ മണിക്കൂര്‍ നേരത്തെ ഉറക്കം പിടിക്കുന്ന ശീലമുള്ളവര്‍ നിരവധിയാണ്. എങ്ങനെയും ഇത്ര സമയത്തെ ഉറക്കം ലഭിക്കുന്നുണ്ടല്ലോ എന്നതായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. 

എന്നാല്‍ സത്യത്തില്‍ ഇങ്ങനെ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വലിയ ഗുണങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിനൊരു 'ജൈവ ക്ലോക്ക്' ഉണ്ട്. അതായത് സൂര്യനുദിക്കുന്ന സമയത്തിനും സൂര്യനസ്തമിക്കുന്ന സമയത്തിനും അനുസരിച്ച് ശരീരത്തിനൊരു പ്രവര്‍ത്തനക്രമം ഉണ്ട്. 

ഇതനുസരിച്ച് സൂര്യാസ്തമനം കഴിഞ്ഞാണ് പതിയെ പല ആന്തരീകാവയങ്ങളും അതിന്‍റെ ധര്‍മ്മങ്ങളിലേക്ക് കടക്കുന്നത്. ദഹനവ്യവസ്ഥയില്‍ വരുന്ന അവയവങ്ങള്‍, കരള്‍ എല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. 

എന്നാല്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരില്‍ ഈ ജൈവ ക്ലോക്ക് തെറ്റിയാണ് ഓടുന്നത്. ശരീരത്തിന് പലപ്പോഴും എന്ത് - എപ്പോഴാണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ വരാം. ഇത് മിക്കവരിലും ജീവിതശൈലീരോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുപോലെ വയറ് സംബന്ധമായ പ്രശ്നങ്ങള്‍, ഉത്കണ്ഠ- വിഷാദം പോലുള്ള പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കാം. 

അതിനാല്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്ന ശീലം തീര്‍ച്ചയായും ഉപേക്ഷിക്കാൻ ശ്രമിക്കേണ്ടതുണ്ട്. കഴിയുന്നതും ഭക്ഷണം- ഉറക്കം എന്നിവയ്ക്കെല്ലാം സമയക്രമം നല്‍കുന്നത് ഒരുപാട് രോഗങ്ങള്‍ ചെറുക്കുന്നതിന് സഹായിക്കും. 

Also Read:- ഭക്ഷണത്തില്‍ പതിവായി ഉപ്പ് അമിതമാകല്ലേ, കാര്യമുണ്ട്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം