ഗർഭകാലത്ത് ഉറക്കമില്ലായ്മയുടെ മറ്റൊരു സാധാരണ പ്രശ്നം റെസ്‌റ്റ്‌ലെസ് ലെഗ്‌സ് സിൻഡ്രോം (Restless legs syndrome) ആണ്. അതായത് വിശ്രമിക്കുമ്പോൾ കാലുകൾ ചലിപ്പിക്കാനുള്ള അനിയന്ത്രിതമായ പ്രേരണ.
ഗർഭാവസ്ഥയിൽ ഉറക്കക്കുറവ് 'പ്രീക്ലാംപ്സിയ' (Preeclampsia) പോലുള്ള നിരവധി സങ്കീർണതകൾക്ക് കാരണമാകുമെന്ന് വിദഗ്ധർ. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും വൃക്ക പ്രശ്നങ്ങൾക്കും ഇടയാക്കും. മാത്രമല്ല അകാല ജനനത്തിനും കാരണമാകും. ' ശരിയായ ഉറക്കം ലഭിക്കാത്തത് പ്രീക്ലാമ്പ്സിയ, ഉയർന്ന രക്തസമ്മർദ്ദം, ഗർഭകാല പ്രമേഹം, സിസേറിയൻ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും...' - മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സുരഭി സിദ്ധാർത്ഥ പറയുന്നു.
(കരൾ, വ്യക്ക എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുന്ന ലക്ഷണങ്ങളാൽ പ്രകടമാകുന്ന ഒരു ഗർഭകാല സങ്കീർണതയാണ് 'പ്രീക്ലാംപ്സിയ'. സാധാരണഗതിയിൽ രക്തസമ്മർദ്ദം സാധാരണ നിലയിലായിരുന്ന സ്ത്രീകളിൽ ഗർഭത്തിൻറെ 20 ആഴ്ചകൾക്കു ശേഷമാണ് പ്രീക്ലാംപ്സിയ ആരംഭിക്കുന്നത്.)
ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ കാരണം ഗർഭകാലത്ത് ഒരാളുടെ ഊർജനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. മൂന്നാം ത്രിമാസത്തിൽ ഉയർന്ന അളവിലുള്ള ഈസ്ട്രജൻ റിനിറ്റിസിന്റെ (മൂക്കിലെ ടിഷ്യുവിന്റെ വീക്കം) വികാസത്തിലേക്ക് നയിച്ചേക്കാം. ഇത് കൂർക്കംവലി, തടസ്സപ്പെടുത്തുന്ന സ്ലീപ് അപ്നിയ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡോ. സുരഭി പറയുന്നു.
ഗർഭകാലത്ത് ഉറക്കമില്ലായ്മയുടെ മറ്റൊരു സാധാരണ പ്രശ്നം 'റെസ്‌റ്റ്‌ലെസ് ലെഗ്‌സ് സിൻഡ്രോം' (Restless legs syndrome) ആണ്. അതായത് വിശ്രമിക്കുമ്പോൾ കാലുകൾ ചലിപ്പിക്കാനുള്ള അനിയന്ത്രിതമായ പ്രേരണ. ഗർഭിണികളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന മറ്റ് പല പ്രശ്നങ്ങളുമുണ്ട്. ചില ഗർഭിണികൾക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ട്. നെഞ്ചെരിച്ചിൽ അസ്വസ്ഥമായ ഉറക്കത്തിലേക്ക് നയിച്ചേക്കാമെന്ന് ഡോ. സുരഭി പറഞ്ഞു.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർ, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കാൻ ശ്രമിക്കുക. രാത്രിയിൽ കഫീൻ, മദ്യം എന്നിവ ഒഴിവാക്കുക, കാരണം അവ നിങ്ങളുടെ ഉറക്കക്കുറവിന് കാരണമാകും. കിടപ്പുമുറിയിൽ ടിവിയോ കമ്പ്യൂട്ടറോ ശ്രദ്ധ തിരിക്കുന്ന മറ്റ് സാങ്കേതിക ഉപകരണങ്ങളോ വയ്ക്കരുതെന്നും അവർ പറയുന്നു.
ഗ്രീൻ ടീ കുടിച്ചാൽ നല്ല ഉറക്കം കിട്ടുമോ?
ഗ്രീൻ ടീയുടെ (green tea) ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പ്രമേഹം(diabetes) നിയന്ത്രിക്കാനും കൊളസ്‌ട്രോൾ(cholesterol) കുറയ്ക്കാനും അമിത വണ്ണം(obesity) കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. മാത്രമല്ല, ക്യാൻസർ, അൽഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
കാപ്പിയും ചായയും ചേർന്ന മറ്റെല്ലാ പാനീയങ്ങളെയും അപേക്ഷിച്ച് ഗ്രീൻ ടീയിൽ കഫീൻ വളരെ കുറവാണ്. സാധാരണ ചായയിൽ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്. കാപ്പിയിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല.
ചില ആളുകൾക്ക് ഗ്രീൻ ടീ നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് കവിത ദേവഗൺ പറഞ്ഞു...Read more...ഗ്രീൻ ടീ കുടിച്ചാൽ നല്ല ഉറക്കം കിട്ടുമോ?
