
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് എന്നത് പല സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ഹോർമോൺ തകരാറാണ്. ഇത് ക്രമരഹിതമായ ആർത്തവം, അധിക രോമവളർച്ച, മുഖക്കുരു, ശരീരഭാരം, പ്രത്യുൽപാദന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ പിസിഒഎസ് പ്രശ്നം കുറയ്ക്കാൻ സഹായിക്കും. സമ്മർദ്ദം, ഉയർന്ന ആൻഡ്രോജൻ, ഇൻസുലിൻ പ്രതിരോധം എന്നിവ ഉണ്ടാകുമ്പോൾ പിസിഒഎസ് പ്രശ്നം രൂക്ഷമാകുന്നതായി പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി പറയുന്നു.
ഇന്നത്തെ കാലത്ത് മിക്ക പെൺകുട്ടികളിലും ഈ പ്രശ്നം കാണുന്നുണ്ട്. ഇത് വന്ധ്യത, ആർത്തവം വൈകൽ, മുഖക്കുരു, മുടി കൊഴിച്ചിൽ എന്നിവയിലേക്ക് നയിക്കുന്നുണ്ടെന്നും അവർ പറയുന്നു. പോഷകാഹാരം, ഹോമിയോപ്പതി, ജീവിതശൈലി മാറ്റങ്ങൾ എന്നിവ സന്തുലിതമാക്കുന്നത് പിസിഒഎസിനെ നിയന്ത്രിക്കാൻ സഹായിക്കും.
ഉയർന്ന ഫൈബർ, ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണക്രമം എന്നിവ ശീലമാക്കുന്നത് ഈ പ്രശ്നത്തെ ഒരു പരിധി വരെ തടയും. കാർബോഹൈഡ്രേറ്റ്, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക. ഇതെല്ലാം പിസിഒഎസിനെ വളരെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.
പിസിഒഎസ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണക്രമം പിന്തുടരുക.
2. ആൻഡ്രോജൻ കുറയ്ക്കാൻ സഹായിക്കുന്ന സപ്ലിമെന്റുകൾ കഴിക്കുക.
3. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുകയും പോഷകസമൃദ്ധമായ മുഴുവൻ ഭക്ഷണങ്ങളും തിരഞ്ഞെടുക്കുകയും ചെയ്യുക.
4. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വർദ്ധിപ്പിക്കുക.
5. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഭക്ഷത്തിന്റെ അളവ് ശ്രദ്ധിക്കുകയും പതുക്കെ ഭക്ഷണം കഴിക്കുകയും ചെയ്യുക.
6. വ്യായാമം, ഉറക്കം എന്നിവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കുക.