Health Tips : അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി സൂപ്പ്

Published : Apr 21, 2025, 08:39 AM ISTUpdated : Apr 21, 2025, 11:01 AM IST
 Health Tips :  അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി സൂപ്പ്

Synopsis

സൂപ്പ് കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഡയറ്റിലാണോ?. എങ്കിൽ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട വിഭവമാണ് സൂപ്പുകൾ.കാരണം, സൂപ്പുകളിൽ നാരുകൾ കൂടുതലും കലോറിയും കുറവാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവ ചേർത്ത്  സൂപ്പ് കഴിയുന്നത്ര ആരോഗ്യകരമായി തയ്യാറാക്കാൻ ശ്രദ്ധിക്കുക.

സൂപ്പ് കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. കൂടാതെ, സൂപ്പിലെ ചേരുവകളായ പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ അല്ലെങ്കിൽ ധാന്യങ്ങൾ എന്നിവയിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നു. ഇത് അമിത വിശപ്പ് തടയുന്നതിന് സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സൂപ്പിനെ കുറിച്ചാണ് ഇനി പറയുന്നത്. ബ്രോക്കോളിയും പാലക്ക് ചീരയും കൊണ്ടുള്ള സൂപ്പ്. ഈ സൂപ്പ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ

ബ്രൊക്കോളി        1 കപ്പ്

പാലക്ക് ചീര         1 കപ്പ്

സവാള                    1 കപ്പ് (ചെറുതായി അരി‍ഞ്ഞത്)

വെളുത്തുള്ളി        5 അല്ലി

പച്ചക്കറികളുടെ വേവിച്ച വെള്ളം    1  കപ്പ് ( ചെറുതായി അരിഞ്ഞത്)

ഉപ്പ്                            ആവശ്യത്തിന് 

കുരുമുളക്             ആവശ്യത്തിന്

ഒലീവ് ഓയിൽ        1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ ഒലീവ് ഓയിലും സവാളയും വെളുത്തുള്ളിയും വശക്കി എടുക്കുക. ശേഷം അതിലേക്ക് ബ്രോക്കോളി, ചീര എന്നിവ ചേർത്ത് 5 മിനിറ്റ് വേവിക്കുക. ശേഷം പച്ചക്കറികളുടെ വേവിച്ച വെള്ളം, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക. ഹെൽത്തി സൂപ്പ് തയ്യാറായി. വളരെ എളുപ്പം തയ്യാറാക്കാവുന്ന സൂപ്പാണിത്. 

ദിവസവും 30 മിനിറ്റ് നേരം നടത്തം പതിവാക്കൂ, ​ഗുണങ്ങൾ അറിയാം

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?