ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

Published : Oct 03, 2025, 11:02 PM IST
World Heart Day 2025

Synopsis

ശരിയായ രീതിയിൽ ഭക്ഷണവും വ്യായാമവും ചെയ്യാതെ വരുമ്പോഴാണ് ഹൃദ്രോഗം ഉണ്ടാവുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന ഈ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയും.

ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. പലതരം ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവ ഏതൊക്കെയാണെന്ന് അറിയാം.

കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെ അളവ്, ചീത്ത കൊളെസ്റ്ററോൾ എന്നിവ കുറയ്ക്കാൻ കറുവപ്പട്ട നല്ലതാണ്. ഇത് ചായയിലും, കറികളിലും ഉൾപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

വെളുത്തുള്ളി

ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി നല്ലതാണ്. പല രോഗങ്ങൾക്കും, പ്രത്യേകിച്ച് ഹൃദയ സംബന്ധമായവയ്ക്ക് വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ഇതിൽ അല്ലിസിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തപ്രവാഹത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അപകടകരമായ രോഗങ്ങളെ തടയുന്നതിലൂടെ ഹൃദയാരോഗ്യത്തിന്റെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

ഉലുവ

ഇത് ദഹനനാളത്തിലെ കൊളെസ്റ്ററോളിനെ തടഞ്ഞുനിർത്തി ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു. അതിലൂടെ ചീത്ത കൊളെസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഗ്രാമ്പു

ഗ്രാമ്പു ചെറുതാണെങ്കിലും ഗുണങ്ങൾ വലുതാണ്. യൂജെനോൾ പോലുള്ള നിരവധി ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ് ഗ്രാമ്പു. യൂജെനോൾ സംയുക്തത്തിന് രക്തം കട്ടപിടിക്കുന്നത് തടയാനും ധമനികളുടെ വീക്കം ഇല്ലാതാക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും സാധിക്കും. ഇവയെല്ലാം ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും