ദക്ഷിണേന്ത്യയിൽ ആദ്യമായി വെർച്വൽ റിയാലിറ്റി സഹായത്തോടെയുള്ള സ്‌പൈൻ ശസ്ത്രക്രിയ

Published : Sep 20, 2025, 12:05 AM IST
Spine Care with VR Surgery

Synopsis

വി ആർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയാ മേഖലയെ ത്രിമാനദൃശ്യങ്ങളായി (3ഡി) വലുതായി കൂടുതല്‍ മികവോടെ കാണാനും എം ആ‌ർ ഐ, എക്സ് - റേ, സി ടി സ്‌കാന്‍ എന്നിവയുടെ തത്സമയ ചിത്രങ്ങള്‍ വി ആർ ഹെഡ്‌സെറ്റ് വഴി ഒരുമിച്ച് കാണാനും കഴിയും

കോഴിക്കോട്: ദക്ഷിണേന്ത്യയില്‍ ആദ്യമായി വെര്‍ച്വല്‍ റിയാലിറ്റി (വി ആർ) സഹായത്തോടെ എന്‍ഡോസ്‌കോപിക് സ്‌പൈന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ പ്രശസ്ത സ്‌പൈന്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ഫസല്‍ റഹ്മാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. എം ആർ സി എസ് പരീക്ഷയില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍ നിന്ന് ഹാലറ്റ് മെഡല്‍ ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് ഫസല്‍ റഹ്മാന്‍. വി ആർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയാ മേഖലയെ ത്രിമാനദൃശ്യങ്ങളായി (3ഡി) വലുതായി കൂടുതല്‍ മികവോടെ കാണാനും എം ആ‌ർ ഐ, എക്സ് - റേ, സി ടി സ്‌കാന്‍ എന്നിവയുടെ തത്സമയ ചിത്രങ്ങള്‍ വി ആർ ഹെഡ്‌സെറ്റ് വഴി ഒരുമിച്ച് കാണാനും കഴിയും.

വെര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയയുടെ കൃത്യതയും സുരക്ഷിതത്വവും വർധിപ്പിക്കും 

പല സ്‌ക്രീനുകള്‍ക്കിടയില്‍ ശ്രദ്ധ മാറ്റേണ്ടതില്ലാത്തതുകൊണ്ട്, ശസ്ത്രക്രിയയുടെ കൃത്യതയും സുരക്ഷിതത്വവും വര്‍ദ്ധിക്കുന്നു. എട്ട് മാസമായി ഇടത് കാലില്‍ തീവ്രവേദന അനുഭവിച്ചിരുന്ന രോഗിക്ക് പല ചികിത്സകളും ഫലപ്രദമാകാതെ വന്ന സാഹചര്യത്തിലാണ് ഏകദേശം 70 മിനിറ്റ് നീണ്ട വി ആ‍ർ സഹായത്തോടെയുള്ള എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്. 12 മണിക്കൂറിനുള്ളില്‍ രോഗി നടക്കാന്‍തുടങ്ങി, അടുത്ത ദിവസം തന്നെ ആശുപത്രിയില്‍ നിന്ന് പൂര്‍ണ്ണസുഖം പ്രാപിച്ച് ഡിസ്ചാര്‍ജ് ചെയ്തു. എന്‍ഡോസ്‌കോപ്പി വഴി സ്‌പൈന്‍ സര്‍ജറിയുടെ സാധ്യതകളാണ് ഇത് തെളിയിക്കുന്നതെന്ന് ഡോ. ഫസല്‍ റഹ്മാന്‍ പറഞ്ഞു. വി ആർ സാങ്കേതിക വിദ്യയുടെ സഹായം ശസ്ത്രക്രിയയുടെ കൃത്യതയും സമയക്ഷമതയുംവര്‍ദ്ധിപ്പിക്കുന്നു. രോഗിയുടെ വേദനകുറയാനും, വേഗത്തില്‍ സുഖം ലഭിക്കാനും, കൂടാതെ ആശുപത്രിവാസം കുറയ്ക്കാനും ഇത് സഹായിക്കുമെന്നും ഫസല്‍ റഹ്മാന്‍ വിവരിച്ചു.

വാര്‍ത്താ സമ്മേളനം

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അബ്ദുള്ള ചെറിയക്കാട്ട് (ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍), സത്യ (സി ഇ ഒ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍), പ്രൊഫ. ഡോ. ശ്രീജിത്ത് ടി ജി (സീനിയര്‍ കണ്‍സല്‍ട്ടന്‍റ് & ചീഫ് ഓര്‍ത്തോ പീഡിക് സര്‍ജറി സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍), ഡോ. ഫസല്‍ റഹ്മാന്‍ ടി (മിനിമലി ഇന്‍വേസീവ് ആന്‍ഡ് റോബോട്ടിക് സ്‌പൈന്‍ സര്‍ജന്‍) എന്നിവര്‍ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആസ്മയുടെ അപകട സാധ്യത കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട 6 മാറ്റങ്ങൾ
വ്യാജ റാബിസ് വാക്സിൻ വിൽപ്പന; ഇന്ത്യയിലേക്കുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പൊതുജനാരോഗ്യ വകുപ്പ്