ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

Published : Sep 19, 2025, 02:49 PM IST
 Magnesium

Synopsis

മ​ഗ്നീഷ്യം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബദാം. കുതിർത്ത ശേഷം ബദാം കഴിക്കുന്നത് ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനൊപ്പം തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. 

പേശികളുടെ പ്രവർത്തനം,ഊർജ്ജ ഉൽപാദനം, അസ്ഥികളുടെ ആരോഗ്യം എന്നിവയ്ക്ക് മഗ്നീഷ്യം പ്രധാനമാണ്. വിറ്റാമിൻ ഡി, ബി6, പ്രീബയോട്ടിക്കുകൾ തുടങ്ങിയ പോഷകങ്ങൾ മഗ്നീഷ്യം ആഗിരണം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പേശികളുടെ സങ്കോചത്തിനും വികാസത്തിനും മഗ്നീഷ്യം പ്രധാന പങ്കുവഹിക്കുന്നു. പേശികളിലെ കാത്സ്യത്തിന്റെ അളവ് നിലനിർത്തി പേശിവേദന ത‌‌ടയുന്നു. നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട മഗ്നീഷ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ...

ഒന്ന്

ഒരുപിടി മത്തങ്ങ വിത്തുകൾ കഴിച്ചാൽ തന്നെ ധാരാളം മഗ്നീഷ്യം ലഭിക്കും. മാനസികാരോ​ഗ്യത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും മത്തങ്ങ വിത്തുകൾ നല്ലതാണ്.

രണ്ട്

മ​ഗ്നീഷ്യം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബദാം. കുതിർത്ത ശേഷം ബദാം കഴിക്കുന്നത് ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനൊപ്പം തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.

മൂന്ന്

28 ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ (മധുരമില്ലാത്തതോ കുറഞ്ഞ പഞ്ചസാരയോ) ഏകദേശം 64 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റുകളും ഇത് നൽകുന്നു.

നാല്

ഒരു ഇടത്തരം അവോക്കാഡോയിൽ നിന്ന് ഏകദേശം 58 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. സലാഡുകൾ, സ്പ്രെഡുകൾ അല്ലെങ്കിൽ സ്മൂത്തികൾ എന്നിവയിൽ അവക്കാഡോ ചേർത്ത് കഴിക്കാം.

അഞ്ച്

ഒരു കപ്പ് തൈര് ഏകദേശം 30 മില്ലിഗ്രാം മഗ്നീഷ്യം നൽകുന്നു, അതോടൊപ്പം കുടലിന് അനുയോജ്യമായ പ്രോബയോട്ടിക്സും നൽകുന്നു. തലച്ചോറിനെ സംരക്ഷിക്കുന്നതിനും തെെര് മികച്ചതാണ്.

ആറ്

മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും അതുവഴി മഗ്നീഷ്യം ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ഏഴ്

മുട്ടയിൽ വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മഗ്നീഷ്യം ആഗിരണം ചെയ്യാനും കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും സഹായിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും