ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന നാല് പ്രകൃതിദത്ത മാർ​ഗങ്ങൾ

Published : Sep 19, 2025, 02:21 PM IST
digestive

Synopsis

ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കുന്നതിന് വളരെക്കാലമായി ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് പെരുംജീരകം. ഭക്ഷണത്തിന് ശേഷം പെരുജീരകം കഴിക്കുന്നത് വയറു വീർക്കുന്നതും ദഹനക്കേടും തടയാൻ സഹായിക്കും.

ദഹനസംബന്ധമായ അസ്വസ്ഥതകൾ ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്. ദഹനനാളത്തിൽ വായു അടിഞ്ഞുകൂടുകയും പുറത്തേക്ക് നീങ്ങാൻ പാടുപെടുകയും ചെയ്യുമ്പോഴാണ് ഗ്യാസ് അടിഞ്ഞുകൂടുന്നത്. ഇത് പലപ്പോഴും മലബന്ധം, സമ്മർദ്ദം അല്ലെങ്കിൽ വേദന എന്നിവയിലേക്ക് നയിക്കുന്നു. ഇടയ്ക്കിടെയുള്ള ഗ്യാസ് ദഹനത്തിന്റെ ഒരു സാധാരണ ഭാഗമാണെങ്കിലും ചില ഭക്ഷണങ്ങൾ, ശീലങ്ങൾ പ്രശ്നം കൂടുതൽ വഷളാക്കും. ഗ്യാസ്, വയറ് വേദന പോലുള്ളവ ഒഴിവാക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത വഴികളെ കുറിച്ചാണ് ഇനി പറയുന്നത്...

പെരുംജീരകം

ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കുന്നതിന് വളരെക്കാലമായി ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് പെരുംജീരകം. അവയിൽ തൈമോൾ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് സുഗമമായ ദഹനം പ്രോത്സാഹിപ്പിക്കാനും, ഗ്യാസ് രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം പെരുജീരകം കഴിക്കുന്നത് വയറു വീർക്കുന്നതും ദഹനക്കേടും തടയാൻ സഹായിക്കും.

ഇഞ്ചി ചായ

ജിഞ്ചറോളുകൾ, ഷോഗോളുകൾ തുടങ്ങിയ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഈ പദാർത്ഥങ്ങൾ ദഹനത്തെ ഉത്തേജിപ്പിക്കുകയും കുടൽ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇഞ്ചി ദഹനനാളത്തിന്റെ മൊത്തത്തിലുള്ള ചലനശേഷി മെച്ചപ്പെടുത്തുക ചെയ്യുന്നു. ദിവസവും ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റും.

നാരങ്ങ വെള്ളം

ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് ദഹനത്തെ ഗണ്യമായി മെച്ചപ്പെടുത്തുകയും ഗ്യാസ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യും. നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.

കർപ്പൂരതുളസി

കർപ്പൂരതുളസി ചായ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. കൂടാതെ, അസിഡിറ്റി, വയറ് വേദന പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ കർപ്പൂരതുളസി ചായ കുടിച്ച് കൊണ്ട് ​ദിവസം തുടങ്ങാവുന്നതാണ്.

 

PREV
Read more Articles on
click me!

Recommended Stories

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? ഈ പ്രഭാത ശീലങ്ങൾ ശീലമാക്കൂ
അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും