ആശുപത്രി കിടക്കകളിൽ തെരുവുനായ്ക്കൾ; വീഡിയോ...

Published : Dec 05, 2022, 07:08 PM IST
ആശുപത്രി കിടക്കകളിൽ തെരുവുനായ്ക്കൾ; വീഡിയോ...

Synopsis

ആശുപത്രി കിടക്കകളിൽ തെരുവുനായ്ക്കൾ കയറി സുഖമായി കിടന്നുറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ആശുപത്രിക്ക് അകത്തുള്ള വാർഡിലാണ് നായ്ക്കൾ രോഗികളുടെ കിടക്കകളിൽ കിടക്കുന്നത്

ശുചിത്വവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടയിടങ്ങളാണ് ആശുപത്രികൾ. എത്ര ചെറിയ ആശുപത്രി ആയാലും ഈ രണ്ട് കാര്യങ്ങളും ഏറ്റവുമാദ്യം, അല്ലെങ്കിൽ അടിസ്ഥാനപരമായി തന്നെ കണക്കാക്കേണ്ടവയാണ്. എന്നാൽ പലയിടങ്ങളിലും ഇതിന് വിരുദ്ധമായ കാഴ്ചയാണ് കാണുന്നത് എന്നതാണ് സത്യം.

അടുത്തിടെയായി ഇത്തരത്തിലുള്ള ഒരുപാട് വാർത്തകൾ കേരളത്തിന് പുറത്തുനിന്ന് എത്തുന്നുണ്ട്. പ്രത്യേകിച്ച് ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് ഇങ്ങനെയുള്ള സംഭവങ്ങൾ വീഡിയോ സഹിതം അടുത്തിടെയായി പ്രചരിച്ചിട്ടുള്ളത്. 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മദ്ധ്യപ്രദേശിലെ രാജ്ഘഡിലെ ഒരു ആശുപത്രിക്കകത്ത് ഐസിയുവിൽ അലക്ഷ്യമായ രീതിയിൽ പശു കയറി നടക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഐസിയുവിനകത്ത് കയറി അവിടെയുള്ള വേസ്റ്റ് ബിന്നിൽ നിന്ന് മെഡിക്കൽ വേസ്റ്റ് ഭക്ഷിക്കുകയാണ് പശു.

ഇതിനും ആഴ്ചകൾക്ക് മുമ്പ് ഞെട്ടിക്കുന്ന ഒരു ദൃശ്യം ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് വന്നിരുന്നു. അപകടത്തിലോ മറ്റോ നല്ലരീതിയിൽ പരുക്കേറ്റ് ആശുപത്രിയിലെത്തിയ രോഗി ചോര വാർന്ന് തറയിൽ കിടക്കുകയും തൊട്ടരികിൽ തന്നെ ഒരു തെരുവുനായ നിൽക്കുന്നതുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. കാണുമ്പോൾ കാര്യമായ വിധം നമ്മെ അസ്വസ്ഥതതപ്പെടുത്തുകയോ പേടിപ്പെടുത്തുകയോ ചെയ്യുന്നതായിരുന്നു ഈ ദൃശ്യം. 

ഇപ്പോഴിതാ മദ്ധ്യപ്രദേശിൽ നിന്ന് തന്നെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്. ഇക്കുറി ജബൽപൂരിലെ ഒരു സർക്കാർ ആശുപത്രിയാണ് വീഡിയോയിലുള്ളത്. ഇവിടെ ആശുപത്രി കിടക്കകളിൽ തെരുവുനായ്ക്കൾ കയറി സുഖമായി കിടന്നുറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. 

ആശുപത്രിക്ക് അകത്തുള്ള വാർഡിലാണ് നായ്ക്കൾ രോഗികളുടെ കിടക്കകളിൽ കിടക്കുന്നത്. നാട്ടുകാരനായ ഒരാളാണ് സംഭവം തന്‍റെ മൊബൈൽ ക്യാമറയിൽ പകർത്തി പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ ജില്ലാ ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

'സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ തെറ്റ് തന്നെയാണിത്. ഇക്കാര്യത്തിൽ സംശയമില്ല. ഈ സമയം ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും...'- ജബൽപൂർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സഞ്ജയ് മിശ്ര അറിയിച്ചു. 

വീഡിയോ കാണാം...

 

Also Read:- ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ പശു; വീഡിയോ വമ്പൻ പ്രതിഷേധങ്ങളുണ്ടാക്കുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസിഡിറ്റി തടയുന്നതിനായി സഹായിക്കുന്ന നാല് പ്രകൃതിദത്ത മാർ​ഗങ്ങൾ
പതിവായി ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം