രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കരൾ രോഗസാധ്യത 30% വരെ വർദ്ധിപ്പിക്കുന്നതായി പഠനം

Published : Oct 16, 2026, 01:22 PM IST
Why Are More Indians Getting Non Alcoholic Fatty Liver Disease

Synopsis

ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കരളിന് അപകടമുണ്ടാക്കിയേക്കാം.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കരൾ രോഗസാധ്യത 30% വരെ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കരൾ രോഗങ്ങൾ വരാനുള്ള സാധ്യത 20% മുതൽ 30% വരെ വർദ്ധിപ്പിക്കുന്നു. കരളിന്റെ ആരോഗ്യത്തിന്, നിങ്ങൾ എപ്പോൾ ഭക്ഷണം കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ കരളിന് അപകടമുണ്ടാക്കിയേക്കാം. ഏകദേശം 2,00,000 ആളുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത ഗവേഷകർ കണ്ടെത്തിയത് അത്താഴത്തിന് ശേഷമോ ഉറങ്ങാൻ നേരത്തോ പതിവായി ഭക്ഷണം കഴിക്കുന്നവരിൽ ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത 20% മുതൽ 30% വരെ കൂടുതലാണെന്നാണ്.

'ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി' (Clinical Gastroenterology and Hepatology) എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. അത്താഴത്തിന് ശേഷമോ ഉറങ്ങാൻ നേരത്തോ പതിവായി ഭക്ഷണം കഴിക്കുന്നവരിൽ, വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നവരെ അപേക്ഷിച്ച് കരൾ രോഗങ്ങൾ വരാനുള്ള സാധ്യത 20% മുതൽ 30% വരെ കൂടുതലാണ്.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണവുമായും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതായി മുൻപഠനങ്ങൾ സൂചിപ്പിക്കുന്നു. പഠനത്തിൽ പങ്കെടുത്തവർ ഭക്ഷണശീലങ്ങൾ, ദൈനംദിന ദിനചര്യകൾ, മറ്റ് ജീവിതശൈലി ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരുന്നു.

അമേരിക്കൻ ജനസംഖ്യയിൽ 30 ശതമാനത്തോളം പേരെ ഫാറ്റി ലിവർ രോഗം ബാധിക്കുന്നുണ്ട്. കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് ചിലപ്പോൾ വീക്കം, കരളിന് ക്ഷതം, ഒടുവിൽ സിറോസിസ് (കരൾ ചുരുങ്ങുന്ന അവസ്ഥ) എന്നിവയിലേക്ക് നയിച്ചേക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

World Anaesthesia Day 2026 : ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യ ഡോക്ടർ ചെയ്യുന്നതെന്ത്? അനസ്തേഷ്യയെക്കുറിച്ച് അറിയേണ്ടതെല്ലാം
കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ