അമിതവണ്ണവും കൊവിഡും തമ്മിലുള്ള ബന്ധം; പുതിയ പഠനം...

Web Desk   | others
Published : Nov 19, 2020, 07:01 PM IST
അമിതവണ്ണവും കൊവിഡും തമ്മിലുള്ള ബന്ധം; പുതിയ പഠനം...

Synopsis

യുകെയിലെ 'ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. വ്യക്തികളുടെ ജനിതക ഘടകങ്ങളും കൊവിഡും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും ഗവേഷകര്‍ പഠനത്തിലൂടെ അന്വേഷിച്ചത്. ഇതിന് ശാസ്ത്രീയമായ മാര്‍ഗങ്ങളും അവലംബിച്ചിരുന്നു

കൊവിഡ് 19 ആര്‍ക്ക്- എപ്പോള്‍ വേണമെങ്കിലും പിടിപെടാം. ആരില്‍ വേണമെങ്കിലും അത് ഗുരുതരമാകാനും, ജീവന്‍ പോലും നഷ്ടമാകുന്ന അവസ്ഥയിലേക്കെത്താനും സാധ്യതയുണ്ട്. എന്നാല്‍ ചിലരുടെ ശരീരത്തില്‍ എളുപ്പത്തില്‍ കൊറോണ വൈറസ് കടന്നെത്തുകയും അതുപോലെ ചികിത്സകളോട് സഹകരിക്കാതെ പെട്ടെന്ന് ആരോഗ്യാവസ്ഥ വഷളാക്കുകയും ചെയ്യുന്നുണ്ട്. 

പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹം- രക്തസമ്മര്‍ദ്ദം പോലുള്ള ജീവിതശൈലീരോഗങ്ങളുള്ളവര്‍, ആസ്ത്മ പോലെ ശ്വാസകോശത്തെ ദുര്‍ബലമാക്കുന്ന അസുഖങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവരെല്ലാം ഈ പട്ടികയിലുള്‍പ്പെടുന്നു. 

അതുപോലെ തന്നെ അമിതവണ്ണമുള്ളവരിലും എളുപ്പത്തില്‍ കൊവിഡ് 19 രോഗം പിടിപെടുമെന്ന തരത്തില്‍ നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമാനമായൊരു നിരീക്ഷണമാണ് യുകെയില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയൊരു പഠന റിപ്പോര്‍ട്ടും പങ്കുവയ്ക്കുന്നത്. 

യുകെയിലെ 'ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. വ്യക്തികളുടെ ജനിതക ഘടകങ്ങളും കൊവിഡും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും ഗവേഷകര്‍ പഠനത്തിലൂടെ അന്വേഷിച്ചത്. ഇതിന് ശാസ്ത്രീയമായ മാര്‍ഗങ്ങളും അവലംബിച്ചിരുന്നു. 

ഉയര്‍ന്ന 'ബോഡി മാസ് ഇന്‍ഡെക്‌സ്' (ബിഎംഐ) അഥവാ അമിതവണ്ണം ഉള്ളവരില്‍ കൊവിഡ് 19 എളുപ്പത്തില്‍ പിടിപെടുമെന്നാണ് പഠനത്തിനിടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തല്‍ കൊവിഡ് പ്രതിരോധത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് രോഗത്തെ ചൊല്ലി ജാഗ്രത പാലിക്കാന്‍ ഇത്തരം വിവരങ്ങള്‍ സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു. 

അമിതവണ്ണമുള്ളവരില്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം ആദിയായ ജീവിതശൈലീരോഗങ്ങളും അധികമായി കാണാറുണ്ട്. ഇത്തരം സാഹചര്യങ്ങളും കൊവിഡ് ഗുരുതരമാകുന്നതിനും മറ്റുമായി ഇടയാക്കിയേക്കും. പ്രതിരോധ മാര്‍ഗങ്ങളെ നല്ലത് പോലെ ആശ്രയിക്കുക, ആരോഗ്യം പരിപാലിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് അമിതവണ്ണമുള്ളവര്‍ക്ക് ഈ കൊവിഡ് കാലത്ത് ചെയ്യാനുള്ളത്. ഒപ്പം തന്നെ ആത്മവിശ്വാസത്തോടെയിരിക്കാനും കഴിയണം. മാനസികമായ ശക്തി തീര്‍ച്ചയായും ശാരീരികമായ വിഷയങ്ങളിലും പ്രതിഫലിക്കുക തന്നെ ചെയ്യും.

Also Read:- രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ