പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം  കൂടി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ഡയറ്റ്. മരുന്നിനോ മറ്റ് ജീവിതരീതികള്‍ക്കോ മുകളിലാണ് ഡയറ്റിന്റെ സ്ഥാനം.

മധുരം കുറച്ചുള്ള ഭക്ഷണം മാത്രമല്ല പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. രോഗത്തെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണവും തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ചറിയാം...

പാവയ്ക്ക...

പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള 'പോളിപെപ്റ്റൈ‍ഡ് പി' (Polypeptide P) എന്ന പ്രോട്ടീൻ ഉണ്ട്. ഇത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കുന്നു.

 

 

പച്ചനിറത്തിലെ ഇലക്കറികൾ...

ഇലക്കറികളിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുടെ അളവ് കുറവാണ്. വിറ്റാമിൻ എ, ല്യൂട്ടിൻ, വിറ്റാമിൻ സി, ഇ, കെ, മഗ്നീഷ്യം, മാംഗനീസ്, ഫോളേറ്റ്, ഇരുമ്പ്, ചെമ്പ് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.

 

 

എള്ള്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന എള്ള് വൻകുടൽ ആരോഗ്യത്തിനും ഉത്തമമാണ്. 2011 ൽ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ നടത്തിയ ഒരു പഠനമനുസരിച്ച്, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് എള്ള് രണ്ടാഴ്ച്ചയോളം നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് കാണാനായെന്ന് ​ഗവേഷകർ പറയുന്നു.

 

 

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. എള്ളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും.