Health Tips : മെഡിറ്ററേനിയൻ ഭക്ഷണക്രമം മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം

Published : Sep 27, 2025, 08:13 AM IST
Mediterranean Diet

Synopsis

മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, ഒലിവ് ഓയിൽ, നട്‌സ്, മത്സ്യം, പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. 

മെഡിറ്ററേനിയൻ ഭക്ഷണക്രമം മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. ജേണൽ ഓഫ് പീരിയോൺടോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ചുവന്ന മാംസം പതിവായി കഴിക്കുന്ന ആളുകൾക്ക് ഗുരുതരമായ മോണരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. അതേസമയം സസ്യാഹാരം അടിസ്ഥാനമാക്കിയുള്ള മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നവർക്ക് ആരോഗ്യകരമായ മോണകളായിരിക്കും ഉണ്ടാവുക എന്നും ​ഗവേഷകർ പറയുന്നു.

ഏകദേശം 200 പങ്കാളികളിൽ നടത്തിയ ഒരു പഠനത്തിൽ ഭക്ഷണക്രമവും മോണയുടെ ആരോഗ്യവും തമ്മിലുള്ള പ്രധാന ബന്ധം കണ്ടെത്തി. കൂടുതൽ ചുവന്ന മാംസം കഴിക്കുന്നത് പീരിയോൺഡൈറ്റിസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. ഈ ഗുരുതരമായ മോണരോഗം മോണകളെ പല്ലുകളിൽ നിന്ന് അകറ്റുന്നു. ഇതിനു വിപരീതമായി, സസ്യസമൃദ്ധമായ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടർന്ന ആളുകൾക്ക് ആരോഗ്യകരമായ മോണകളും മറ്റ് ദന്ത പ്രശ്നങ്ങളുമെല്ലാം കുറവായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, ഒലിവ് ഓയിൽ, നട്‌സ്, മത്സ്യം, പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. മാത്രമല്ല ആരോഗ്യകരമായ മോണ നിലനിർത്താനും സഹായിക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിന്റെ ഭാഗമായി കൂടുതൽ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കും.

റെഡ് മീറ്റിൽ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി 12 തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, അമിതമായി റെഡ് മീറ്റ് കഴിക്കുന്നത് മോണയുടെ ആരോഗ്യത്തെ പല തരത്തിൽ ദോഷകരമായി ബാധിക്കാമെന്നും ​ഗവേഷകർ പറയുന്നു.

ഉയർന്ന അളവിൽ പ്രോട്ടീൻ കഴിക്കുന്നത് പോർഫിറോമോണസ് ജിംഗിവാലിസ് പോലുള്ള ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഈ ബാക്ടീരിയ മോണയിലെ ടിഷ്യുവിന് കേടുപാടുകൾ വരുത്തുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പോഷകാഹാര വിദഗ്ധ നിഷ പറയുന്നു.

പുകവലി, പതിവായി ദന്ത പരിശോധനകൾ അവഗണിക്കൽ തുടങ്ങിയ ഘടകങ്ങൾ മോണയിലെ വീക്കം കൂടുതൽ വഷളാക്കും. അതിനാൽ, ഇടയ്ക്കിടെ ചുവന്ന മാംസം ഉപയോഗിച്ചാലും സമീകൃതവും സസ്യ-പ്രേരിതവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് മോണരോഗത്തിനെതിരെ കൂടുതൽ സംരക്ഷണം നൽകുമെന്നും ​ഗവേഷകർ പറയുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ