കാത്സ്യത്തിന്‍റെ കുറവ് തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...

Published : Dec 29, 2023, 11:58 AM ISTUpdated : Dec 29, 2023, 11:59 AM IST
കാത്സ്യത്തിന്‍റെ കുറവ്  തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...

Synopsis

എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്.  കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയുന്നതായി കാണാറുണ്ട്.

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു ധാതുവാണ് കാത്സ്യം.  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്.  കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയുന്നതായി കാണാറുണ്ട്. 

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തതാണ് ഒരു കാരണം. ചില  മരുന്നുകളും ഉപയോഗം കാത്സ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കും. സ്ത്രീകളില്‍ ഹോർമോൺ മാറ്റങ്ങൾ, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ ശരീരത്തില്‍ കാത്സ്യം കുറയാന്‍ കാരണമാകാം. 

കാത്സ്യക്കുറവിനെ തിരിച്ചറിയാന്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

പേശീവലിവ് ആണ് കാത്സ്യക്കുറവിന്‍റെ ഒരു പ്രധാന ലക്ഷണം. കൈകൾ, കാലുകൾ, തുടങ്ങിയടത്തെ മരവിപ്പ് കാത്സ്യക്കുറവിന്‍റെ ലക്ഷണമാകാം. പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം തോന്നാം. 

രണ്ട്... 

നാഡികളുടെ പ്രവർത്തനത്തിന് കാത്സ്യം പ്രധാനമാണ്. അതിനാല്‍ ഇവയുടെ കുറവു മൂലം വിരലുകളില്‍ മരവിപ്പ് അനുഭവപ്പെടാം. 

മൂന്ന്... 

ദന്തക്ഷയം, പൊട്ടുന്ന പല്ലുകൾ, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. 

നാല്...

വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ, വരണ്ട ചർമ്മം, പരുക്കൻ തലമുടി, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കാത്സ്യം കുറവ് മൂലം ഉണ്ടാകാം. 

അഞ്ച്...

എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ആറ്...

ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നതും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.

ഏഴ്...

ഹൃദയപേശികളുടെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം അത്യാവശ്യമാണ്. കാത്സ്യം കുറവുള്ളവരില്‍ ഹൃദയമിടിപ്പ് ഉണ്ടാകാം. 

കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

പാല്‍, ചീസ്, യോഗര്‍ട്ട്, ഇലക്കറികള്‍, മുട്ട, ബദാം, എള്ള്, ചിയ വിത്തുകള്‍, ബീന്‍സ് തുടങ്ങിയവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിലെ പോഷകക്കുറവുകളും അതിന്റെ ലക്ഷണങ്ങളും
വീട്ടിൽ ബീറ്റ്റൂട്ടുണ്ടോ? എങ്കിൽ ഇനി ബ്യൂട്ടി പാർലറിൽ കാശ് കൊടുക്കണ്ട, 15 മിനിറ്റിൽ മുഖം തിളങ്ങും!