ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിച്ചേക്കാം. അതുപോലെ തന്നെ പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. 

രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിച്ചേക്കാം. അതുപോലെ തന്നെ പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

റെഡ് മീറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിതകൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

രണ്ട്... 

എണ്ണയില്‍ വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

മൂന്ന്... 

സംസ്കരിച്ച ഭക്ഷണങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടാന്‍ ഇടയാക്കും. 

നാല്... 

ബട്ടര്‍, ചീസ് തുടങ്ങിയവയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊഴുപ്പും സോ‍ഡിയവും ധാരാളം അടങ്ങിയ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്. 

അഞ്ച്...

കേക്ക്, കുക്കീസ്, ഫ്രെഞ്ച് ഫ്രൈസ് തുടങ്ങിയവയില്‍ ഉപ്പ്, കലോറി, കൊഴുപ്പ് എന്നിവയെല്ലാം കൂടുതലായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും. 

ആറ്... 

പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കുടലിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കേണ്ട അഞ്ച് പഴങ്ങള്‍...

youtubevideo