രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇതാ 7 സൂപ്പർ ഫുഡുകൾ

By Web TeamFirst Published Oct 5, 2022, 1:20 PM IST
Highlights

ഫ്ലേവനോയ്ഡുകളുടെ മികച്ച ഉറവിടവുമാണ് വെണ്ടയ്ക്ക. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ അറിയപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയിഡ്. പോളിസാക്രറൈഡുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങളിലും ഇത് ധാരാളമുണ്ട്. പോളിസാക്രറൈഡുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
 

ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഏറ്റക്കുറച്ചിലുണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് അല്ലെങ്കിൽ ഹൈപ്പർ ഗ്ലൈസീമിയ, രക്തത്തിൽ വളരെയധികം ഗ്ലൂക്കോസ് ഉള്ള അവസ്ഥയെ സൂചിപ്പിക്കുന്നു. പ്രമേഹരോഗികളല്ലാത്തവരിൽ, സമ്മർദ്ദം അല്ലെങ്കിൽ മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ പോലുള്ള ഘടകങ്ങൾ ഇതിന് കാരണമാകാം. ഉയർന്ന രക്തത്തിലെ പഞ്ചസാര വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 

ശരിയായ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരു സാധാരണ വ്യക്തിക്ക് ഏതാനും മണിക്കൂറുകൾ ഉപവാസത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് 100 ൽ താഴെ ആയിരിക്കണം. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ് രക്തത്തിലെ പഞ്ചസാരയുടെ അളവ് 140-ൽ താഴെയായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ചില സൂപ്പർഫുഡ്കളെക്കുറിച്ചാണ് താഴേ പറയുന്നത്...

കറുവപ്പട്ട...

പല പ്രമേഹരോഗികളിലും കറുവാപ്പട്ട ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) കുറയ്ക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. കറുവപ്പട്ട വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. കറുവാപ്പട്ട ശരീരത്തിലെ ലിപിഡിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും ചെയ്യും.

വെണ്ടയ്ക്ക...

ഫ്ലേവനോയ്ഡുകളുടെ മികച്ച ഉറവിടവുമാണ് വെണ്ടയ്ക്ക. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ അറിയപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയിഡ്. പോളിസാക്രറൈഡുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങളിലും ഇത് ധാരാളമുണ്ട്. പോളിസാക്രറൈഡുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പയർവർ​ഗങ്ങൾ...

എല്ലാത്തരം പയറ്, ബീൻസ്, ചെറുപയർ മുതലായവ ഉൾപ്പെടുന്ന ഒരു ഭക്ഷണ ഗ്രൂപ്പാണ് പയർവർഗ്ഗങ്ങൾ. അവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

വിത്തുകൾ...

മത്തങ്ങ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ വിത്തുകൾ വിവിധ പോഷകങ്ങളാൽ സമൃദ്ധമാണ്. അവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. 

ധാന്യങ്ങൾ...

പയർവർഗ്ഗങ്ങൾക്ക് സമാനമായി മുഴുവൻ ധാന്യങ്ങളിലും ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഓട്‌സ്, ഗോതമ്പ് മുതലായ ധാന്യങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും. 

നട്സ്...

വിത്തുകൾക്ക് സമാനമായ നട്സ് പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നട്സ് ചേർക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യും.

മുട്ട...

മുട്ടയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട കഴിക്കുക. മുട്ടകൾ ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പിസിഒഎസ് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? വിദ​ഗ്ധർ പറയുന്നു

 

click me!