
ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു. ജന്മനാ ശരീരത്തിൽ കാണപ്പെട്ട വലിയ മറുക് പ്രഭുലാലിനൊപ്പം വളർന്നപ്പോൾ മുഖത്തിന്റെ പാതിയും കവർന്നെടുത്തു. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളർന്നു ഇറങ്ങിയ മറുക് പ്രഭു ലാലിൻറെ ശരീരത്തിലെ 80 % ത്തിൽ അധികം ഭാഗവും കവർന്നെടുത്തിരുന്നു. മാലിഗ്നന്റ് മെലോമ എന്ന സ്‌കിൻ കാൻസർ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്.
വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ചികിത്സയിലായിരിക്കെയാണ് പ്രഭുലാലിന്റെ മരണം. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രഭുലാൽ പ്രസന്നൻ കലാരംഗത്തും സജീവമായിരുന്നു.
10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗമാണ് പ്രഭുലാലിനെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ജനിച്ചപ്പോള്‍ തന്നെ പ്രഭുലാലിന്റെ ശരീരത്ത് കറുത്ത മരുകിന്‍റെ നേരിയ അടയാളം ഉണ്ടായിരുന്നു. പിന്നീട് അത് വളര്‍ന്നു തുടങ്ങി. വളര്‍ച്ചയ്ക്കൊപ്പം കറുപ്പിന്‍റെ നിറം കൂടുതല്‍ കറുക്കുന്നുണ്ടായിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി മൂന്ന് സർജറികൾ ചെയ്തിരുന്നു. എങ്കിലും മുഴ പുറത്തേക്ക് വരികയും വലതുകൈയുടെ സ്വാധീനം നഷ്ടപ്പെടുകയുമായിരുന്നു. എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തിയ പരിശോധനകളിലാണ് മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിന്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
ചെവിക്കുട അടഞ്ഞു പോവുകയും ചെവി കേൾക്കാതിയുമായി. മറുകിന്‍റെ ഭാഗം ഇടയ്ക്കിടെ ചൊറിഞ്ഞു തടിക്കും. ഇത് മാറാന്‍ മാസങ്ങളോളം എടുക്കും. ശാരീരിക അവശതകള്‍ തകര്‍ത്തുകയാണെങ്കിലും പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ആയി മികവ് തെളിയിക്കാന്‍ പ്രഭു ലാലിന് കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷയില്‍ 70% മാര്‍ക്കോടെയാണ് പ്രഭുലാല്‍ പാസായത്. സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു പ്രഭുലാൽ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രഭുലാൽ പങ്കാളിയായിട്ടുണ്ട്.
ശരീരത്തിന്റെ 80 ശതമാനവും കറുത്ത മറുക് കവർന്നെടുത്തു: സഹായം അഭ്യർത്ഥിച്ച് യുവാവ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam