ചെവിയുടെ ആരോഗ്യവും കേൾവിശക്തിയും മെച്ചപ്പെടുത്തുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

Published : Aug 28, 2025, 03:24 PM IST
ear health

Synopsis

ആരോ​ഗ്യകരമായ ഭക്ഷണക്രമം ചെവിയുടെ ആരോഗ്യവും കേൾവിശക്തിയും മെച്ചപ്പെടുത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. 

ചെവികൾ ആരോ​ഗ്യത്തോടെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോ​ഗ്യകരമായ ഭക്ഷണക്രമം ചെവിയുടെ ആരോഗ്യവും കേൾവിശക്തിയും മെച്ചപ്പെടുത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തെയും കേൾവിയെയും ബാധിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ചെവിയുടെ ആരോഗ്യത്തിന് വേണ്ടി കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

പച്ച ഇലക്കറികൾ, പ്രത്യേകിച്ച് ചീര, ചെവിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.. ഇവയിൽ ബി 12 ഉം ഫോളേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കേൾവിശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. ചീര കറിയായോ സൂമത്തിയിലോ സാലഡിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.

രണ്ട്

മത്സ്യവും മുട്ടയും കഴിക്കുന്നത് ചെവികളെ ആരോഗ്യകരമായി നിലനിർത്തും. രണ്ടിലും ഒമേഗ ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടിലും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

മൂന്ന്

പഴങ്ങളും പച്ചക്കറികളും ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അവ കുടലിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചെവിക്ക് ആവശ്യമായ പോഷകാഹാരവും നൽകുന്നു. എല്ലാ ദിവസവും ഏതെങ്കിലും പഴം കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ചെവി രോഗങ്ങളെ അകറ്റി നിർത്തും.

നാല്

ഓറഞ്ചിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രധാനമായും ചെവിയുടെ ആന്തരിക ദ്രാവക സന്തുലിതാവസ്ഥയ്ക്ക് ഉപയോഗപ്രദമാണ്. കേൾവിശക്തി കൂട്ടുന്നതിന് സ​ഹായകമാണ്.

അഞ്ച്

ദിവസവും ഒരു പിടി നട്‌സും വിത്തുകളും കഴിക്കുന്നത് ചെവിയുടെ ആരോ​ഗ്യത്തിന് ഗുണം ചെയ്യും. മത്തങ്ങ വിത്തുകൾ, ചണ വിത്തുകൾ, കശുവണ്ടി, ബദാം തുടങ്ങിയവയിൽ മഗ്നീഷ്യം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ