പതിവായി നീന്താൻ പോകുന്ന ആളാണോ നിങ്ങൾ ? എങ്കിൽ ചർമ്മത്തിനും മുടിയ്ക്കും കൂടുതൽ കരുതൽ വേണം

Published : Jun 04, 2026, 10:53 AM IST
Swimming

Synopsis

നീന്തൽ കുളത്തിൽ ക്ലോറിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തെ ബാധിക്കാം. നീന്തൽക്കുളങ്ങളിൽ വെള്ളം ശുദ്ധവും അണുവിമുക്തവുമായി നിലനിർത്താൻ ക്ലോറിൻ ചേർക്കാറുണ്ടെങ്കിലും ആവർത്തിച്ച് ക്ലോറിൻ ചേർക്കുന്നത് ചർമ്മത്തെയും മുടിയെയും ദോഷകരമായി ബാധിക്കും.

ശരീരം ആരോ​ഗ്യത്തോടെ നിലനിർത്താൻ നീന്തൽ മികച്ചൊരു വ്യായാമമാണ്. നീന്തൽ ഏറ്റവും മികച്ച വ്യായാമ രൂപങ്ങളിൽ ഒന്നാണ്. എയറോബിക് വ്യായാമങ്ങൾ പോലെ നീന്തൽ ഹൃദയാരോ​ഗ്യത്തിന് ഫലപ്രദമാണ്. നീന്തൽ ഹൃദയത്തെ കൂടുതൽ ശക്തമാക്കുകയും ശ്വാസകോശത്തെ ഓക്സിജൻ ഉപയോഗപ്പെടുത്താൻ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു. പതിവായി നീന്താൻ പോകുന്ന ആളുകൾ അവരുടെ മുടിയും ചർമ്മവും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

നീന്തൽ കുളത്തിൽ ക്ലോറിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തെ ബാധിക്കാം. നീന്തൽക്കുളങ്ങളിൽ വെള്ളം ശുദ്ധവും അണുവിമുക്തവുമായി നിലനിർത്താൻ ക്ലോറിൻ ചേർക്കാറുണ്ടെങ്കിലും ആവർത്തിച്ച് ക്ലോറിൻ ചേർക്കുന്നത് ചർമ്മത്തെയും മുടിയെയും ദോഷകരമായി ബാധിക്കും. കാലക്രമേണ, ഇത് പ്രകൃതിദത്ത എണ്ണമയം ഇല്ലാതാക്കുകയും ചർമ്മം വരണ്ടതും മുടി മങ്ങുകയും പൊട്ടിപ്പോകാൻ സാധ്യതയുള്ളതുമാക്കുകയും ചെയ്യും.

നീന്തൽക്കുളത്തിൽ പോകുന്നതിന് മുമ്പും ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവരുടെ ചർമ്മത്തെയും മുടിയെയും സംരക്ഷിക്കാൻ കഴിയുമെന്ന് ‌ദില്ലിയിലെ എലാന്റിസ് ഹെൽത്ത്‌കെയറിലെ ഡെർമറ്റോളജിസ്റ്റായ ഡോ. ചാന്ദിനി ജെയിൻ പറയുന്നു. ദിവസവും നീന്തുന്നത് മികച്ച ആരോഗ്യ ഗുണങ്ങൾ നൽകുന്നു. എന്നാൽ കാലക്രമേണ, ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തെ ബാധിക്കാം.

ക്ലോറിൻ ചർമ്മത്തിലെ സ്വാഭാവിക സംരക്ഷണ എണ്ണകളെ നീക്കം ചെയ്യുകയും മുടിയുടെ സംരക്ഷണ തടസ്സത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. തൽഫലമായി, പതിവായി നീന്തുന്നവർക്ക് വരണ്ടതും ചൊറിച്ചിലുമുള്ള ചർമ്മം, മങ്ങിയ മുടി, അറ്റം പിളരൽ, മുടി പൊട്ടൽ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. സെൻസിറ്റീവ് ചർമ്മം, എക്സിമ, അല്ലെങ്കിൽ കളർ ചെയ്ത മുടി എന്നിവയുള്ള ആളുകളിൽ ഇതിന്റെ ഫലങ്ങൾ കൂടുതൽ പ്രകടമാകും.

നീന്തലിന് പോകുന്നതിന് മുമ്പ് ഒരു ചെറിയ തയ്യാറെടുപ്പ് നടത്തുന്നത് ക്ലോറിൻ എക്സ്പോഷർ ഗണ്യമായി കുറയ്ക്കും. നീന്തലിന് ഇറങ്ങുന്നതിന് കുളിക്കുക. കാരണം, ചർമ്മത്തിലും മുടിയിലും ആഗിരണം ചെയ്യപ്പെടുന്ന ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

നീന്തലിന് പോകുന്നതിന് മുമ്പ് നേരിയ മോയ്‌സ്ചറൈസർ പുരട്ടുക. ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു. ശുദ്ധമായ വെള്ളത്തിൽ ആദ്യമേ കുളിക്കുമ്പോൾ ക്ലോറിനേറ്റ് ചെയ്ത വെള്ളം ആഗിരണം ചെയ്യുന്നത് കുറവാണ്.

ദിവസം മുഴുവൻ നല്ല ജലാംശം നിലനിർത്തുക, ഔട്ട്ഡോർ പൂളുകൾ ഉപയോഗിക്കുന്നതിന് മുമ്പ് സൺസ്ക്രീൻ പുരട്ടുക, സ്ഥിരമായ ചർമ്മ, മുടി സംരക്ഷണ ദിനചര്യ പിന്തുടരുക, എക്സിമ അല്ലെങ്കിൽ സെൻസിറ്റിവിറ്റി ഉണ്ടെങ്കിൽ ചർമ്മത്തിന് കൂടുതൽ ശ്രദ്ധ നൽകുക, മുടിക്ക് നിറം നൽകിയതോ രാസവസ്തുക്കൾ ചേർത്തതോ ആണെങ്കിൽ അധിക മുടി സംരക്ഷണം നൽകുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീരക വെള്ളമോ ഉലുവ വെള്ളമോ ; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്?
ഒലീവ് ഓയിലിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്