2020 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാണ കമ്പനിയായ Carex അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കൊവിഡിന് ശേഷം ഇന്ന് കോണ്ടം വിൽപ്പനയിൽ 40 ശതമാനം ഇടിവുണ്ടായതായി കാരെക്സ് അറിയിച്ചു. 

അപ്രതീക്ഷിതമായിട്ടാണ് രാജ്യത്ത് കൊവിഡ് 19 എന്ന പകർച്ചവ്യാധിയുടെ വരവ്. മറ്റെല്ലാ മേഖലകളും തളർന്നപ്പോഴും ലോക്ക്ഡൗൺ കാലത്ത് കോണ്ടം വിൽപ്പന മാത്രമാണ് പൊടിപൊടിച്ചത്. 2020 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാണ കമ്പനിയായ Carex അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കൊവിഡിന് ശേഷം ഇന്ന് കോണ്ടം വിൽപ്പനയിൽ 40 ശതമാനം ഇടിവുണ്ടായതായി കാരെക്സ് അറിയിച്ചു. 

കാരെക്‌സ് കമ്പനി Carex Company ഒരു ഉദാഹരണം മാത്രം. ചൈനയിലെ മിക്ക കോണ്ടം കമ്പനികളും നഷ്ടത്തിലാണ്. അതൊടൊപ്പം അടച്ച് പൂട്ടലിന്റെ വക്കിലാണ്. ചൈനീസ് കമ്പനികളുടെ ഡാറ്റാബേസ് അനുസരിച്ച്, 2019 മുതൽ 2022 ജൂൺ വരെ 43,200 ആഭ്യന്തര കോണ്ടം നിർമ്മാണ കമ്പനികളെ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്തു. ഇവയെല്ലാം അടച്ചു പൂട്ടി. 17,300 കമ്പനികൾ പ്രതിവർഷം നിർമാണം നിർത്തി. ആഭ്യന്തര വിപണിയിൽ കോണ്ടം വിലയിലുണ്ടായ ഇടിവും വിൽപ്പനയിൽ 30 ശതമാനം ഇടിവിന് കാരണമായതായാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ, കോണ്ടം വിൽപ്പനയിൽ ഇടിവുണ്ടായതോടെ കമ്പനികൾ ഗ്ലൗസ് നിർമാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 1966-ൽ സ്ഥാപിതമായ ഒരു കോണ്ടം കമ്പനിയായ Guilin Xishu Latex Products, തുച്ഛമായ 450 മില്യൺ യുവാന് വിറ്റു. ഈ കമ്പനി ഇപ്പോൾ കയ്യുറകൾ നിർമ്മിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഇന്ന് ചൈനയിൽ നിലവിലുള്ള എല്ലാ കോണ്ടം കമ്പനികളും വരുമാനത്തിനായി ഗ്ലൗസ് നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മലേഷ്യ ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളായ കാരെക്സ് ബെർഹാദ് (Karex Berhad) 2020 മുതൽ കോണ്ടം വിൽപ്പന 40% കുറഞ്ഞുവെന്ന് കാരെക്സ് ബെർഹാദ് ചൂണ്ടിക്കാട്ടി.

ലൈംഗിക ജീവിതത്തിൽ കൊവിഡ് 19 ന്റെ സ്വാധീനം എന്ന ലേഖനത്തിൽ കൊവിഡ് വരുന്നതിന് മുമ്പ് ആളുകൾ അക്കാലത്തേക്കാൾ 4.4 മടങ്ങ് ലൈംഗികമായി സജീവമായിരുന്നുവെന്ന് journal Sexologies പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Read more കോണ്ടം ഉപയോ​ഗിക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?