വ്യായാമത്തിനിടെ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കൂ

Published : Mar 01, 2024, 10:22 AM ISTUpdated : Mar 01, 2024, 10:36 AM IST
വ്യായാമത്തിനിടെ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കൂ

Synopsis

' ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി എന്നിവ ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു. കഠിനമായ വ്യായാമം ചെയ്യുന്നത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കും....'-  ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ ഡോ. പ്രശാന്ത് പവാർ പറയുന്നു. 

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം പ്രധാന പങ്കാണ് വഹിക്കുന്നത്.  പതിവായി വർക്കൗട്ടുകൾ ശീലമാക്കുന്നത് ഹൃദയാരോ​ഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ അമിത വ്യായാമം കൂടുതൽ പ്രശ്നമുണ്ടാക്കാം. വ്യായാമ വേളയിൽ ആളുകൾ അഭിമുഖീകരിക്കുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. 

മൊത്തത്തിലുള്ള ആരോഗ്യത്തിന് വ്യായാമം ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി എന്നിവ ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു. 

ആഴ്‌ചയിൽ മൂന്നോ അഞ്ചോ തവണ മിതമായ വ്യായാമം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെയ്യുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. ഹൃദയത്തിന് താങ്ങാനാവുന്നതിലും കൂടുതൽ വ്യായാമം ചെയ്യുന്നത് ഹൃദയത്തിൻ്റെ പമ്പിംഗ് വർദ്ധിപ്പിക്കുകയും ഹൃദയ വാൽവുകൾ ഇടുങ്ങിയതാക്കുന്നതിന് കാരണമാകുന്നു. വ്യായാമ വേളയിൽ ഈ അധിക സ്‌ട്രെയിൻ ഹൃദയാഘാതത്തിനും കാരണമാകും.

'കഠിനമായ വ്യായാമം ചെയ്യുന്നത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കും. മിക്ക കേസുകളിലും 2D-ECHO, ECG, സ്ട്രെസ് ടെസ്റ്റുകൾ തുടങ്ങിയ പ്രതിരോധ പരിശോധനകൾ ചെയ്യാതിരിക്കുന്നു. അത് കൊണ്ട് തന്നെ ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്ന വ്യായാമങ്ങൾ ചെയ്യുമ്പോൾ അത് കൂടുതൽ അപകടത്തിലാക്കും...' - ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ ഡോ. പ്രശാന്ത് പവാർ പറയുന്നു. 

ഒരു വ്യക്തിക്ക് നിരന്തരമായ ക്ഷീണം, നെഞ്ചിലെ അസ്വസ്ഥത, ഭാരം, അല്ലെങ്കിൽ വ്യായാമ വേളയിലോ ശേഷമോ അമിതമായ വിയർപ്പ് അനുഭവപ്പെടാം. ഇവ ഹൃദയാഘാത സാധ്യതയുടെ സൂചകങ്ങളാകാം. 

മറ്റ് ലക്ഷണങ്ങൾ...

നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത
ശ്വാസം മുട്ടൽ
തലകറക്കം അനുഭവപ്പെടുക
അസാധാരണമായ ഹൃദയമിടിപ്പ്

ഹൃദയാഘാതത്തിൽ നിന്ന് കരകയറാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ആവശ്യമാണ്. ഹൃദയാഘാതത്തിന് ശേഷം വ്യായാമം ചെയ്യുമ്പോൾ ശരിയായ മുൻകരുതലുകൾ എടുക്കണമെന്നും ഡോ. പ്രശാന്ത് പവാർ പറയുന്നു. 

യൂറിക് ആസിഡിന്റെ അളവ് കൂടിയോ? ഈ അഞ്ച് ഭക്ഷണങ്ങൾ ഒഴിവാക്കൂ

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ