Asianet News MalayalamAsianet News Malayalam

യൂറിക് ആസിഡിന്റെ അളവ് കൂടിയോ? ഈ അഞ്ച് ഭക്ഷണങ്ങൾ ഒഴിവാക്കൂ

നമ്മള്‍ കഴിക്കുന്ന പല ആഹാരത്തിലും യൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിച്ചാല്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും ബുദ്ധിമുട്ടിലേക്കും നയിക്കാം. 

foods that increase uric acid levels
Author
First Published Feb 29, 2024, 2:31 PM IST

ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിൻ. കോശങ്ങൾ നശിക്കുമ്പോൾ അതിലെ പ്യൂരിൻ വിഘടിച്ചാണ് ശരീരത്തിൽ പ്രധാനമായും യൂറിക് ആസിഡ് ഉണ്ടാകുന്നത്. കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വിഘടിച്ച് പ്യൂരിൻ ഉണ്ടാവുകയും അതിൽനിന്ന് ധാരാളം യൂറിക് ആസിഡ് ഉണ്ടാവുകയും ചെയ്യുന്നു.

നമ്മൾ കഴിക്കുന്ന പല ആഹാരത്തിലും യൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും ബുദ്ധിമുട്ടിലേക്കും നയിക്കാം. 

രക്തത്തിലെ അമിതമായ യൂറിക് ആസിഡ് സന്ധികളിലും ടിഷ്യൂകളിലും പരലുകൾ രൂപപ്പെടാൻ ഇടയാക്കും. ഇത് വേദന, വീക്കം, സന്ധിവാതം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. സന്ധി വേദന, വ്രണങ്ങൾ, ചർമ്മത്തിൻ്റെ ചുവപ്പ് തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. 

'യൂറിക് ആസിഡിൻ്റെ അളവ് ഉയരുന്നത് സന്ധികളിൽ യൂറേറ്റ് പരലുകൾ രൂപപ്പെടുന്നതിനും സന്ധിവാതത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം...' - ഹൈദരാബാദിലെ കെയർ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യനായ ഡോ ജി. സുഷമ പറഞ്ഞു. യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവർ ആഹാരകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ ; യൂറിക് ആസിഡിന്റെ അളവ് കൂട്ടാം...

ഒന്ന്...
 
സോയ യൂറിക് ആസിഡിൻ്റെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നതായി ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ‌പഠനത്തിൽ പറയുന്നു.

രണ്ട്...

റെഡ് മീറ്റ് കഴിക്കുന്നവരിൽ യൂറിക് ആസിഡിന്റെ അളവ് കൂടാമെന്ന് PLOS വൺ ജേണലിലെ ഗവേഷണം കണ്ടെത്തി. അതിനാൽ, റെഡ് മീറ്റിന്റെ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.

മൂന്ന്...

അമിതമായി യൂറിക് ആസിഡ് ഉണ്ടെങ്കിൽ മൃഗങ്ങളുടെ കരൾ കറിവെച്ചോ, പൊരിച്ചോ സ്വാദോടെ കഴിക്കുന്ന ശീലം നിർത്താവുന്നതാണ്. കാരണം ഇവ ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

നാല്...

ചെമ്മീൻ, ചിപ്പികൾ തുടങ്ങിയ സമുദ്രവിഭവങ്ങളിൽ ഗണ്യമായ അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് വർദ്ധിപ്പിക്കുകയും സന്ധിവാതത്തിന് കാരണമാകുകയും ചെയ്യുന്നു.

അഞ്ച്...

ശീതളപാനീയങ്ങളിൽ  വലിയ അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ യൂറിക് ആസിഡിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

പ്രമേഹമുള്ളവർക്ക് സ്ട്രോബെറി കഴിക്കാമോ? വിദ​ഗ്ധർ പറയുന്നു

 


 

Latest Videos
Follow Us:
Download App:
  • android
  • ios