Latest Videos

World Lung Day 2022 : ശ്വാസകോശ അർബുദം; അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ...

By Web TeamFirst Published Sep 25, 2022, 3:24 PM IST
Highlights

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല.  

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍  ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്.  ചിലര്‍ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ പോലും പരാചയപ്പെടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ (ലങ് ക്യാന്‍സര്‍) അല്ലെങ്കില്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ചില ലക്ഷണങ്ങളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.  

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല.  പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്.

ശ്വാസകോശാര്‍ബുദത്തിന്റെ ചില  ലക്ഷണങ്ങൾ‌ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെയാവാം. അതിനാല്‍ ഇവ നിസാരമായി കാണരുത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  

രണ്ട്...

ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 

മൂന്ന്...

ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ശ്വാസംമുട്ടല്‍ ഇല്ലാത്ത ഒരാള്‍ക്ക് പെട്ടെന്ന് ശ്വസിക്കാനുളള ബുദ്ധിമുട്ട് ഉണ്ടാവുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടതാണ്. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. 

നാല്...

ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നതും ശ്വാസകോശാര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാകാം. 

അഞ്ച്...

ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്രദ്ധിക്കാതെ പോകരുത്. 

ആറ്...

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതും ചിലപ്പോള്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം സ്ഥിരീകരിക്കരുത്.  ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറെ ഉറപ്പായും കാണണം. 

Also Read: മഴക്കാലത്തെ ശ്വസനപ്രശ്നങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

 

click me!