World Heart Day 2022 : ലോക ഹൃദയ ദിനത്തിന് ഇനി ദിവസങ്ങൾ മാത്രം; നാം അറിഞ്ഞിരിക്കേണ്ടത്...

Published : Sep 25, 2022, 11:20 AM ISTUpdated : Sep 25, 2022, 11:27 AM IST
World Heart Day 2022 : ലോക ഹൃദയ ദിനത്തിന് ഇനി ദിവസങ്ങൾ മാത്രം; നാം അറിഞ്ഞിരിക്കേണ്ടത്...

Synopsis

വേൾഡ് ഹാർട്ട് ഫെഡറേഷനും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും സഹകരിച്ചാണ് ലോക ഹൃദയ ദിനം ആചരിക്കുന്നത്. 1997 മുതൽ 1999 വരെ വേൾഡ് ഹാർട്ട് ഫെഡറേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആന്റണി ബയേസ് ഡി ലൂണയാണ് ഈ ആശയവുമായി രംഗത്തെത്തിയത്. 

സെപ്റ്റംബർ 29നാണ് ലോക ഹൃദയ ദിനം. ഓരോ വർഷവും 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും (CVD) അതിന്റെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

ഈ ദിനത്തിൽ ആളുകളെ ബോധവത്കരിക്കുന്നതിനായി ലോകമെമ്പാടും പരിപാടികൾ നടത്തപ്പെടുന്നു. ആഗോളതലത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ (CVD) മരണത്തിന്റെ പ്രധാന കാരണമാണ്. പ്രതിവർഷം 17 ദശലക്ഷം ആളുകൾ സിവിഡിയെ തുടർന്ന് നിന്ന് മരിക്കുന്നു.

ലോകമെമ്പാടുമുള്ള ആളുകളിൽ അവയുടെ സ്വാധീനം കുറയ്ക്കുന്നതിന് ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അവയെ തടയുന്നതിനുള്ള വഴികൾ എന്ന ലക്ഷ്യത്തോടെയുമാണ് ലോക ഹൃദയ ദിനം ആചരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നത്. 

വേൾഡ് ഹാർട്ട് ഫെഡറേഷനും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും സഹകരിച്ചാണ് ലോക ഹൃദയ ദിനം ആചരിക്കുന്നത്. 1997 മുതൽ 1999 വരെ വേൾഡ് ഹാർട്ട് ഫെഡറേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആന്റണി ബയേസ് ഡി ലൂണയാണ് ഈ ആശയവുമായി രംഗത്തെത്തിയത്. 

ഹൃദയ സംബന്ധമായ അസുഖങ്ങൾ അത് എങ്ങനെ തടയാം, ലോകമെമ്പാടുമുള്ള വ്യക്തികളിൽ അത് ചെലുത്തുന്ന പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതു അറിവ് വർദ്ധിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം.

കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യ ശരീരത്തിൽ നിശ്ചിത പരിധികഴിഞ്ഞാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി ചെറുതാവുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതാണ്‌ നെഞ്ചുവേദനയുടേയും ഹാർട്ടറ്റാക്കിന്റേയും തുടക്കം. 

ഹൃദയത്തെ സംരക്ഷിക്കാൻ ചെയ്യേണ്ടത്...

ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക.
നല്ല ഉറക്കം
പതിവ് വ്യായാമം
ജങ്ക് ഫുഡ് ഒഴിവാക്കുക
സ്ട്രെസ് ഒഴിവാക്കുക.

ആരോഗ്യകരമായ ഹൃദയത്തിന് ആറ് സൂപ്പർ ഫുഡുകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ