World Lung Day 2022: മഴക്കാലത്തെ ശ്വസനപ്രശ്നങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : Sep 25, 2022, 11:26 AM ISTUpdated : Sep 25, 2022, 11:27 AM IST
World Lung Day 2022: മഴക്കാലത്തെ ശ്വസനപ്രശ്നങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

ഇന്ന് സെപ്തംബർ 25 - ലോക ശ്വാസകോശ ദിനം.  ഉള്ളിലേക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് രക്തത്തില്‍ കലര്‍ത്തി വിടുന്നതും കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുന്നതും ശ്വാസകോശത്തിന്‍റെ മുഖ്യ ജോലിയാണ്. 

മനുഷ്യശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ഉള്ളിലേയ്ക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് രക്തത്തില്‍ കലര്‍ത്തി വിടുന്നതും കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുന്നതും ശ്വാസകോശത്തിന്‍റെ മുഖ്യ ജോലിയാണ്. ശ്വാസകോശത്തിന് ബാധിക്കുന്ന പല തരത്തിലുള്ള രോഗങ്ങള്‍ ഈ പ്രക്രിയയെ തടസപ്പെടുത്തുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യും. 

പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ്  ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി  ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. 

ശ്വാസകോശം അപകടത്തിലാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില രോഗലക്ഷണങ്ങള്‍...

1. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്
2. ശ്വാസം വിടുമ്പോള്‍ വേദനയും ബുദ്ധിമുട്ടും
3. നിരന്തരമായ ചുമ
4. ചുമയ്ക്കുമ്പോൾ  രക്തം
5. നിരന്തരം നെഞ്ചു വേദന
6. കഫം കെട്ടല്‍

മഴക്കാലത്ത്  പൊതുവേ തുമ്മലും ചുമയും ഒക്കെ പലര്‍ക്കും ഉണ്ടാകാറുണ്ട്. ആസ്ത്മ പോലെയുള്ള ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറേയാണ്.  തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്.  ശ്വസനപ്രശ്നങ്ങളെ തടയാനും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

ഒന്ന്...

ധാരാളം ആന്റി ഓക്‌സിഡന്റുകളടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഡയറ്റിലുള്‍പ്പെടുത്തുക. ഇത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

രണ്ട്...

ദിവസവും വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവയും ശീലമാക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. ഒപ്പം കാർഡിയോ വ്യായാമങ്ങളും ചെയ്യാം. ഓട്ടം, സൈക്ലിങ്, നീന്തൽ ഇവയെല്ലാം നല്ലതാണ്.

മൂന്ന്...

മഴക്കാലത്ത് ആവി പിടിക്കുന്നത് നല്ലതാണ്. ഇത് കഫം പുറന്തള്ളാൻ സഹായിക്കും. പതിവായി ആവി പിടിക്കുന്നതോടൊപ്പം ഉപ്പുവെള്ളം വായില്‍ കൊള്ളുന്നതും നല്ലതാണ്.  

നാല്...

പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക. നാല്‍പ്പത് വയസില്‍ കൂടുതലുള്ള പുകവലിക്കാരില്‍ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി) ഉണ്ടാകാനുള്ള സാധ്യത ഏറേയാണ്. തുടര്‍ച്ചയായുള്ള ചുമ, കിതപ്പ്, കഫക്കെട്ട്, വലിവ് തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. പുകവലി നിര്‍ത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. 

അഞ്ച്...

മഴ നനയാതെ ശ്രദ്ധിക്കുക. ഒപ്പം പൊടിയടിക്കാതെ  നോക്കുക. ശുദ്ധമായ വായു ശ്വസിക്കല്‍ പ്രധാനമാണ്. ആസ്ത്മ രോഗികള്‍ മരുന്നുകള്‍ എപ്പോഴും കൈയില്‍ കരുതുക. 

Also Read: ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം