ശ്വാസകോശ ക്യാന്‍സര്‍ ഗുരുതരമാകുമ്പോഴാണ് പലരും തിരിച്ചറിയുന്നത്; അറിയാം ഈ ലക്ഷണങ്ങൾ...

Published : Dec 11, 2022, 08:25 AM ISTUpdated : Dec 11, 2022, 08:26 AM IST
ശ്വാസകോശ ക്യാന്‍സര്‍ ഗുരുതരമാകുമ്പോഴാണ് പലരും തിരിച്ചറിയുന്നത്; അറിയാം ഈ ലക്ഷണങ്ങൾ...

Synopsis

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായി അടുത്തിടെ ഒരു പഠനം വ്യക്തമാക്കി.

പലപ്പോഴും തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍  ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ് എന്നതാണ് മറ്റൊരു കാര്യം. ശ്വാസകോശ ക്യാന്‍സര്‍ അഥവാ ലങ് ക്യാന്‍സറിന്‍റെ ചില ലക്ഷണങ്ങളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.  

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായി അടുത്തിടെ ഒരു പഠനം വ്യക്തമാക്കി. ലര്‍ധിച്ചു വരുന്ന വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങള്‍ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലുണ്ട്.

ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല.  പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദത്തിന്‍റെ നിരക്കും ഇപ്പോള്‍ രാജ്യത്ത് ഉയരുകയാണെന്നാണ് മറ്റൊരു പഠനം പറയുന്നത്. 

ശ്വാസകോശാര്‍ബുദത്തിന്റെ ചില  ലക്ഷണങ്ങൾ‌ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വിട്ടുമാറാത്ത ചുമ തന്നെയാണ് ആദ്യ ലക്ഷണം. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്‍റെയാവാം.  അതിനാല്‍ ഇവ നിസാരമായി കാണരുത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  

രണ്ട്...

ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 

മൂന്ന്...

ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. 

നാല്...

നെഞ്ചുവേദനയാണ് മറ്റൊരു ലക്ഷണം. അതായത് ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നത് ശ്വാസകോശാര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാകാം. 

അഞ്ച്...

ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്. അതിനാല്‍ അതും നിസാരമായി കാണരുത്. 

ആറ്...

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതും പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം സ്ഥിരീകരിക്കരുത്.  ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറുടെ സേവനം തേടുന്നത് നല്ലതാണ്.  

ശ്വാസകോശ അർബുദ സാധ്യത നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

1. പുകയില ഉപയോഗം കുറയ്ക്കുക.
2. വായു മലിനീകരണമുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കുക. ഇൻഡോർ മലിനീകരണം കുറയ്ക്കുക.
3. പതിവായി വ്യായാമം ചെയ്യുക.
4. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. 

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ബ്രൊക്കോളി, തക്കാളി, ക്യാരറ്റ്, മഞ്ഞള്‍, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ബെറി പഴങ്ങള്‍, ആപ്പിള്‍, ഗ്രീന്‍ ടീ തുടങ്ങിയവ കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  

Also Read: ചലിക്കാന്‍ ബുദ്ധിമുട്ട്, തൊലിയിൽ പാടുകൾ; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്...

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ