സന്ധികളിലെ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനത്തെ തുടര്‍ന്നു വരുന്ന രോഗമാണിത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. 

നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. ആർത്രോ എന്നാൽ സന്ധി. സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. 

സന്ധികളിലെ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനത്തെ തുടര്‍ന്നു വരുന്ന രോഗമാണിത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെ പോലും ആർത്രൈറ്റിസ് ബാധിക്കാം. സന്ധികളില്‍ വേദന, പിരിമുറക്കം, ചലിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പലതരം ബുദ്ധിമുട്ടുകള്‍ ഇതിനെ തുടര്‍ന്നുണ്ടാകും. 

ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. മോശം ഭക്ഷണക്രമം, അമിതമായ വ്യായാമം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍, തെറ്റായ പ്രതലങ്ങളിലെ വ്യായാമം, ഹാന്‍ഡ് ടൂളുകളുടെ അമിത ഉപയോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ തുടങ്ങി സന്ധിവാതത്തിന് പല കാരണങ്ങളുണ്ടാകാം. 

സന്ധിവാതത്തിന്‍റെ ലക്ഷണങ്ങള്‍...

സന്ധികളിൽ വേദന, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന, പിരിമുറക്കം, ചലിക്കാന്‍ ബുദ്ധിമുട്ട് മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാകാം.

സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക. യൂറിക് ആസിഡ് തോത് കൂടാതിരിക്കാന്‍ ഇത് സഹായിക്കും.

2. സന്ധിവാതമുള്ളവര്‍ ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം.
കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കുന്നതാണ് നല്ലത്. 

3. രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ടു തന്നെ കൈകളിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യാം.

4. 45 വയസ് കഴിഞ്ഞവര്‍ പടികള്‍ കയറുന്നതും ഇറങ്ങുന്നതും അധികം ആകേണ്ട. 

5. എഴുന്നേൽക്കുമ്പോഴേ ചെറുചൂടൂള്ള സോപ്പുവെള്ളത്തിൽ കൈ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും.
മുട്ടിന് വേദനയും പ്രശ്നമുള്ളവർ പടികൾ കയറുന്നത് കാലിലെ സന്ധികൾക്ക് അമിത ആയാസം നൽകും. 

6. ധാരാളം വെള്ളം കുടിക്കാം. 

7. ശരീരത്തിന് വലിയ സമ്മര്‍ദം നല്‍കുന്ന പ്രവര്‍ത്തികള്‍ 45 വയസിന് ശേഷം കുറയ്ക്കുക.

8. ശരീരഭാരം നിയന്ത്രണത്തില്‍ നിര്‍ത്തുന്നത് കാല്‍മുട്ടിലെ ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Also Read: അസാമാന്യ മെയ്‌വഴക്കം; വർക്കൗട്ട് വീഡിയോയുമായി ദീപ്തി സതി