
പേശികളുടെ പ്രവർത്തനത്തിനും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിനും ചർമ്മം ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് മഗ്നീഷ്യം. ശരീരത്തിന് ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കാത്തപ്പോൾ, മുഖത്തും കണ്ണുകൾക്ക് ചുറ്റും ചെറിയ മാറ്റങ്ങൾ ദൃശ്യമായേക്കാം.
ഉറക്കക്കുറവ്, സമ്മർദ്ദം, ദിനചര്യയിലെ മാറ്റം എന്നിങ്ങനെ നിരവധി കാര്യങ്ങൾ അത്തരം മാറ്റങ്ങൾക്ക് കാരണമാകും.
മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടാകുമ്പോൾ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മോഹിത് ശർമ്മ പറയുന്നു.
ഒന്ന്
കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത്, അലർജികൾ ഉണ്ടാകുന്നത്, ആവശ്യത്തിന് ഇരുമ്പ് ലഭിക്കാത്തത്, അല്ലെങ്കിൽ ഇടയ്ക്കിടെ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാത്തത് എന്നിവ കാരണം കണ്ണുകൾക്ക് താഴെകറുത്ത പാടുകൾ ഉണ്ടാകാം.
രണ്ട്
ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാനും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാനും അതുപോലെ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനും സാധ്യത ഉണ്ട്.
മൂന്ന്
ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും മോശമായി ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവയും ഉണ്ടാകാം.
നാല്
മഗ്നീഷ്യത്തിൻറെ കുറവു മൂലം വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും വിശപ്പ് കുറയുകയും അതുപോലെ തന്നെ മലബന്ധം, ഛർദ്ദി, ഓക്കാനം തുടങ്ങിയവയും ഉണ്ടാകാം.
അഞ്ച്
തുടർച്ചയായി കോച്ചി വലിക്കുക, പേശി വലിവ് എന്നിവ കടുത്ത മഗ്നീഷ്യം ഡെഫിഷ്യൻസിയുടെ ലക്ഷണങ്ങളാണ്. ശരിയായ സമയത്തു ചികിത്സിച്ചില്ലെങ്കിൽ ഞരമ്പുകൾ വലിയുക, കോച്ചുക തുടങ്ങിയവയിലേക്കു നയിക്കും.
ആറ്
ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. ഇവ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യതയും കൂട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam