മഗ്നീഷ്യം കുറഞ്ഞാലുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ ?

Published : Mar 31, 2025, 04:44 PM IST
മഗ്നീഷ്യം കുറഞ്ഞാലുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ ?

Synopsis

പേശികളുടെയും നാഡികളുടെയും പ്രവർത്തനം നിലനിർത്തുന്നത് മുതൽ ഹൃദയാരോഗ്യത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നതിനുമെല്ലാം മഗ്നീഷ്യം പ്രധാനമാണ്. 

പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവയുൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. ശരീരത്തിലെ 300-ലധികം ജൈവ രാസപ്രവർത്തനങ്ങളിൽ പങ്ക് വഹിക്കുന്ന ഒരു പ്രധാന ധാതുവാണ് മഗ്നീഷ്യം. 

പേശികളുടെയും നാഡികളുടെയും പ്രവർത്തനം നിലനിർത്തുന്നത് മുതൽ ഹൃദയാരോഗ്യത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നതിനുമെല്ലാം മഗ്നീഷ്യം പ്രധാനമാണ്. ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. 

മഗ്നീഷ്യം കുറഞ്ഞാൽ ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

മഗ്നീഷ്യം കുറവിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് വിറയലാണ്. മഗ്നീഷ്യം കുറവിന്റെ ലക്ഷണങ്ങളിൽ വിട്ടുമാറാത്ത ക്ഷീണവും ബലഹീനതയും ഉൾപ്പെടാം. കോശതലത്തിൽ ഊർജ്ജോത്പാദനത്തിന് മഗ്നീഷ്യം ഒരു നിർണായക ഘടകമാണ്. അതിന്റെ കുറവ് ഊർജ്ജവും സ്റ്റാമിനയും കുറയാൻ കാരണമാകും. 

മഗ്നീഷ്യം കുറവിൻറെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് കുറഞ്ഞ ഊർജ്ജമാണ്. ഇതുമൂലം എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതും മഗ്നീഷ്യത്തിൻറെ അഭാവം കൊണ്ടാകാം. മഗ്നീഷ്യം കുറവിന്റെ പ്രാരംഭ ഘട്ടത്തിൽ ഛർദ്ദി, ഓക്കാനം തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകാം. 

മഗ്നീഷ്യം കുറവിൻറെ മറ്റൊരു നിർണായക ലക്ഷണം ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ്. ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാനും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിം​ഗ്സ് തുടങ്ങിയവ ഉണ്ടാകാം. 

മഗ്നീഷ്യം നാഡികളുടെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് മരവിപ്പ്, നാഡീസംബന്ധമായ ലക്ഷണങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് കൈകാലുകളിൽ. ഈ ലക്ഷണങ്ങൾ നാഡികളുടെ പ്രവർത്തനത്തെ ബാധിക്കാം. 

ദിവസവും രാവിലെ 20 പുഷ് അപ്പ് ചെയ്യുന്നത് പതിവാക്കൂ, കാരണം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിളക്കമുള്ള ചർമ്മമാണോ ആ​ഗ്രഹിക്കുന്നത് ? എങ്കിൽ ഇതാ അഞ്ച് സിമ്പിൾ ടിപ്സ്
ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കാറുണ്ടോ? ഈ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം