
കുട്ടികളിൽ പ്രത്യേകിച്ച് നവജാത ശിശുക്കളിലും സ്കൂൾ പ്രായത്തിലുള്ളവരിലും മൂത്രാശയ അണുബാധ ഇന്ന് കൂടി വരുന്നതായി കാണുന്നു. ശിശുക്കളിലെ ലക്ഷണങ്ങൾ മിക്ക രക്ഷിതാക്കളും ശ്രദ്ധിക്കപ്പെടാതെ പോകുകയും കൂടുതൽ ഗുരുതരമാവുകയും ചെയ്യും. വൃക്കകൾ, മൂത്രസഞ്ചി, മൂത്രനാളി എന്നിവയുൾപ്പെടെ മൂത്രവ്യവസ്ഥയുടെ ഏത് ഭാഗത്തും ഉണ്ടാകുന്ന ഒരു അണുബാധയാണ് യുടിഐ.
മിക്ക കേസുകളിലും മൂത്രനാളിയിലൂടെ പ്രവേശിക്കുന്ന ബാക്ടീരിയകളോ അണുക്കളോ മൂലമാണ് ഇത് സംഭവിക്കുന്നത്. കുട്ടികളിൽ, ശുചിത്വക്കുറവ്, മൂത്രം കൂടുതൽ നേരം പിടിച്ച് നിർത്തുക എന്നിവ കാരണം യുടിഐ ഉണ്ടാകാമെന്ന് അറ്റ്ലാന്റയിലെ ചിൽഡ്രൻസ് ഹെൽത്ത്കെയർ വ്യക്തമാക്കുന്നു.
കുട്ടിയുടെ പ്രായത്തിനനുസരിച്ച് യുടിഐകളുടെ ലക്ഷണങ്ങൾ ഗണ്യമായി വ്യത്യാസപ്പെടാമെന്ന് ജനറൽ പീഡിയാട്രിക്സ് ആൻഡ് അഡോളസെന്റ് ഹെൽത്തിലെ സീനിയർ കൺസൾട്ടന്റായ ഡോ. അഞ്ജലി സക്‌സേന പറയുന്നു.
ശിശുക്കളിലും സ്കൂൾ പ്രായത്തിലുള്ള കുട്ടികളിലും യുടിഐകൾ വളരെ സാധാരണമാണെന്ന് അഞ്ജലി സക്‌സേന പറയുന്നു. പക്ഷേ പലപ്പോഴും അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളിൽ, ലക്ഷണങ്ങൾ അവ്യക്തവും മറ്റ് പ്രശ്‌നങ്ങളുമായി എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതുമാണ്. പനി, ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട്അ സാധാരണമായ ഉറക്കം അല്ലെങ്കിൽ അസ്വസ്ഥത, മൂത്രത്തിലെ രൂക്ഷ ദുർഗന്ധ എന്നിവ മാതാപിതാക്കൾ ശ്രദ്ധിക്കണം. നേരിയ അണുബാധ പോലും പെട്ടെന്ന് ഗുരുതരമാകുമെന്ന് ഡോ. അഞ്ജലി സക്‌സേന പറയുന്നു.
സ്കൂളിൽ പോകുന്ന കുട്ടികളിൽ മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നത് നിസാരമായി കാണരുത്. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, കിടക്കയിൽ മൂത്രമൊഴിക്കൽ, വയറുവേദന അല്ലെങ്കിൽ പുറം വേദന, ക്ഷീണം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ചില കുട്ടികൾ പ്രത്യേകിച്ച് മൂത്രമൊഴിക്കാൻ വേദന ഉണ്ടാകുന്നതായി പറയാറുണ്ട്. അതും യുടിഐയുടെ പ്രധാനപ്പെട്ട ലക്ഷണമാണ്.
മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞിന് പനി ഉണ്ടെങ്കിലോ ഇടയ്ക്കിടെ വയറുവേദന, നേരിയ പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ കുട്ടിയെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam