
ചിലര്‍ ഒറ്റയ്ക്കിരിക്കുമ്പോഴും തനിയെ സംസാരിച്ചുകൊണ്ടിരിക്കും. ഈ സംസാരം തന്നെ രണ്ടുതരത്തിലാണ് നടക്കുക. ഒന്നുകി, മനസിനുള്ളില്‍ മാത്രമുള്ളത്. അല്ലെങ്കില്‍ ആത്മഗതം പോലെ ശബ്ദത്തോടെ പറയുന്നത്.
ഇതില്‍ ശബ്ദത്തില്‍ സ്വയം സംസാരിക്കുന്ന ആളുകളുടെ വ്യക്തിത്വക്കുറിച്ചാണ് ഇനി പറയുന്നത്. ഇത്തരത്തിലുള്ള ശീലമുള്ള ആളുകള്‍ പൊതുവേ വളരെ 'പൊസിറ്റീവ്' മനോഭാവമുള്ളവരും 'സ്മാര്‍ട്ട്'ഉം ആയിരിക്കുമെന്നാണ് പ്രമുഖ സൈക്കോ തെറാപ്പിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ലിസ ഫെറന്റ്‌സ് പറയുന്നത്.
ഒറ്റയ്ക്ക് സംസാരിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവ് കൂടുതലായിരിക്കുമത്രേ. അതുപോലെ തന്നെ ഭാവിയിലേക്ക് തീരുമാനിക്കുന്ന കാര്യങ്ങളെ മുന്‍കൂട്ടി വിശകലനം ചെയ്യാനും അവര്‍ക്കുള്ള കഴിവ് കൂടുതലായിരിക്കുമത്രേ.
'തനിയെ സംസാരിക്കുമ്പോള്‍, നമ്മുടെ ഉള്ളിലുള്ള കാര്യങ്ങള്‍ നമ്മളറിയാതെ തന്നെ പുറത്തേക്ക് ഉറക്കെ വരുന്നു. ചിന്തകള്‍, വൈകാരികമായ അവസ്ഥകള്‍, തീരുമാനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ തുടങ്ങി- നമ്മുടേതായ എല്ലാ കാര്യങ്ങളെ കുറിച്ചും നമുക്ക് തന്നെ ഒരു ബോധ്യമുണ്ടാകാന്‍ ഇത് സഹായിക്കുന്നു.'- ലിസ പറയുന്നു.
അതിനാല്‍ തന്നെ തനിയെ സംസാരിക്കുന്ന ശീലത്തെ മോശമായി കരുതേണ്ടതില്ലെന്നും കഴിയുമെങ്കില്‍ ആ ശീലത്തെ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടതെന്നുമാണ് ലിസ പറയുന്നത്. ജീവിതത്തില്‍ നിന്ന് 'നെഗറ്റിവിറ്റി'യെ പുറത്താക്കാന്‍ ഒരു പരിധി വരെ ഈ പതിവ് സഹായിക്കുമെന്നും ഇവര്‍ വാദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam