Health Tips : ചായയോ കാപ്പിയോ: എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?

Published : Dec 26, 2025, 09:55 AM IST
tea coffee

Synopsis

ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 65 വയസും അതിൽ കൂടുതലുമുള്ള ഏകദേശം 10,000 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ നിന്നുള്ള ഡാറ്റ നിരീക്ഷിച്ചു.

എല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കാത്സ്യം കൂടുതലുള്ള ഭക്ഷണങ്ങൾ എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു. ദിവസവും ചായയും കാപ്പിയും കഴിക്കുന്നവ‌രാണ് നമ്മളിൽ അധികം പേരും. ചായയും കാപ്പിയും യഥാർത്ഥത്തിൽ എല്ലുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമോ? അമിതമായ കാപ്പി, പ്രത്യേകിച്ച് അഞ്ചോ അതിലധികമോ കപ്പ് കുടിക്കുന്നത് അസ്ഥികളെ കൂടുതൽ പ്രതികൂലമായി ബാധിച്ചേക്കാം.

ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 65 വയസും അതിൽ കൂടുതലുമുള്ള ഏകദേശം 10,000 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ നിന്നുള്ള ഡാറ്റ നിരീക്ഷിച്ചു. ചായയും കാപ്പിയും കഴിക്കുന്നതും ഇടുപ്പിലെയും തുടയെല്ലിലെയും അസ്ഥി ധാതുക്കളുടെ സാന്ദ്രതയും അവർ രേഖപ്പെടുത്തി. ഇടുപ്പ് പൊട്ടുമ്പോൾ ഒടിവുണ്ടാകാൻ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളാണിവ.

പഠനത്തിന്റെ കണ്ടെത്തലുകൾ ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ചു. ചായ കുടിക്കുന്നവരുടെ ഇടുപ്പ് അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രത കാപ്പി കുടിക്കുന്നവരെ അപേക്ഷിച്ച് അല്പം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

എന്നാൽ, ഒരു ദിവസം ഏകദേശം രണ്ടോ മൂന്നോ കപ്പ് കാപ്പിയുടെ മിതമായ ഉപഭോഗം അസ്ഥി ധാതുക്കളുടെ സാന്ദ്രതയെ പ്രതികൂലമായി ബാധിച്ചില്ല. എന്നാൽ അഞ്ച് കപ്പ് അല്ലെങ്കിൽ അതിൽ കൂടുതൽ കാപ്പി കുടിക്കുന്നത് അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയുന്നതിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു.

അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയുന്നത് ഒരാളുടെ ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, പ്രായമാകുന്തോറും അസ്ഥികൾ നേർത്തുവരുന്നത് അവരെ ഒടിവുകൾക്ക് ഇരയാക്കുന്നു. ഏകദേശം 19 ദശലക്ഷം അമേരിക്കക്കാർക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടെന്ന് ​ഗവേഷകർ പറയുന്നു.

കാപ്പി കുടിക്കുന്നത് കുറഞ്ഞ ഓസ്റ്റിയോപൊറോസിസ് അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി 2016-ൽ PLOS ONE-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചായയും കാപ്പിയും ഒരുപോലെ എല്ലുകളെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് ​ഗവേഷകർ പറയുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആസ്മയുടെ അപകട സാധ്യത കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട 6 മാറ്റങ്ങൾ
വ്യാജ റാബിസ് വാക്സിൻ വിൽപ്പന; ഇന്ത്യയിലേക്കുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പൊതുജനാരോഗ്യ വകുപ്പ്