Bad Cholesterol : ഈ 10 സൂപ്പർ ഫുഡുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

By Web TeamFirst Published Jul 20, 2022, 9:42 AM IST
Highlights

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഭക്ഷണത്തിലൂടെ കുറയ്ക്കാൻ സാധിക്കുമെന്ന് പോഷകാഹാര വിദഗ്ധ നമാമി അഗർവാൾ പറഞ്ഞു. 

മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ (cholesterol). രണ്ട് തരത്തിലുള്ള കൊളസ്ട്രോളുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും (bad cholesterol). അഥിൽ നല്ല കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. കോശസ്തരങ്ങളുടെ നിർമാണത്തിന് സഹായിക്കുന്ന രക്തത്തിലെ മെഴുകു പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. 

ഹൃദ്രോഗ സാധ്യത ഒഴിവാക്കാൻ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) അഥവാ നല്ല ലിപ്പി‍ഡുകൾ, ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (LDL) അഥവാ ചീത്ത ലിപ്പിഡിനെക്കാൾ കൂടുതലായിരിക്കണം. കൊളസ്ട്രോൾ കുറയ്ക്കാൻ ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ, ശരീരഭാരം കുറയ്ക്കൽ, ഭക്ഷണത്തിൽ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഡോക്ടർമാർ നിർദേശിക്കുന്ന മാർഗങ്ങൾ. 

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഭക്ഷണത്തിലൂടെ കുറയ്ക്കാൻ സാധിക്കുമെന്ന് പോഷകാഹാര വിദഗ്ധ നമാമി അഗർവാൾ പറഞ്ഞു. ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നറിയാം...

Read more  പതിവായി ഗ്രീൻ ടീ കുടിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

വെളുത്തുള്ളി...

വെളുത്തുള്ളി ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ഉപയോഗിക്കുന്നത്. ഇതിന് ഔഷധഗുണമുണ്ട്, പ്രത്യേകിച്ച് ചീത്ത കൊളസ്‌ട്രോളിന്റെ കാര്യത്തിൽ. വെളുത്തുള്ളി കഴിക്കുന്നത് രോഗികളിൽ ചീത്ത കൊളസ്ട്രോൾ 90 ശതമാനമായി കുറയ്ക്കുന്നു.

 

 

മല്ലിയില...

മല്ലിയിലയ്ക്ക് കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങളുണ്ട്. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.  ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകമാണ്.

ഉലുവ...

ഒരു ഫ്ലേവറിംഗ് ഏജന്റായി ഉപയോഗിക്കുന്നതിനു പുറമേ, ഉലുവയ്ക്ക് മികച്ച ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ ഉള്ളവർക്കും നല്ലതാണ്.

ധാന്യങ്ങൾ ...

ബാർലി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങൾ ഉയർന്ന ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്, അതിനാൽ ചീത്ത കൊളസ്‌ട്രോളിനെ നേരിടാൻ നല്ലതാണ്. ഒപ്പം ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ്, ഒലിവ് ഓയിൽ, അവക്കാഡോ, സാൽമൺ എന്നിവയും രക്തത്തിലെ ലിപ്പിഡിന്റെ അളവ് മെച്ചപ്പെടുത്തും.

Read more  മങ്കിപോക്സ്; ഭക്ഷണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

 പച്ചക്കറികൾ...

പച്ചക്കറികൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മികച്ചതാണ്. അവയിൽ നാരുകളും ഓക്‌സിഡന്റുകളും കൂടുതലും കലോറി കുറവുമാണ്. ഇത് ചീത്ത കൊളസ്‌ട്രോൾ ഉള്ളവർ ധാരാളം പച്ചക്കറികൾ കഴിക്കുക.

ബെറിപ്പഴങ്ങൾ...

ബ്ലൂബെറി, കാൻബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ദിവസവും ഒരുപിടി ബെറിപ്പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയവയാണ് ഈ പഴങ്ങൾ.ബെറിപ്പഴങ്ങളിലെ ആന്റി ഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദ്ദത്തെ പ്രതിരോധിക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും.

 

 

തണ്ണിമത്തൻ...

ഹൃദയാരോഗ്യത്തിന് മികച്ച ഫലമാണിത്. തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും തണ്ണിമത്തന് കഴിയും.

ഓട്സ്...

ഓട്സ് വിശപ്പ് അകറ്റുന്നതോടൊപ്പം ശരീരത്തിലെത്തുന്ന കാലറിയുടെ അളവും ഇതിൽ കുറവാണ്. പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഇത് സഹായിക്കും.

ആപ്പിൾ...

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നത്  വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളിൽ നിന്നും ആപ്പിൾ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാൻ ഇതിലടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കും. 

പപ്പായ...

ഫൈബർ ധാരാളം അടങ്ങിയിട്ടുളള പപ്പായ ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ടോൾ നിയന്ത്രിക്കുകയും ചെയ്യും. അതിനാൽ കൊളസ്ട്രോൾ രോഗികൾ പപ്പായ ധാരാളം കഴിക്കുന്നത് നല്ലതാണ്. 

Read more  കുറഞ്ഞ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 സൂപ്പർഫുഡുകൾ

 

click me!