Asianet News MalayalamAsianet News Malayalam

Green Tea : പതിവായി ഗ്രീൻ ടീ കുടിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

ഗ്രീൻ ടീ കുടിക്കുന്നത് അരക്കെട്ട് കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല പ്രമേഹം കുറയ്ക്കുന്നതിനും ഗുണം ചെയ്യുമെന്ന് പുതിയ പഠനം. ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച 27 പരീക്ഷണങ്ങളുടെ മെറ്റാ അനാലിസിസ് അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. 

are you a regular green tea drinker then you should know this
Author
Trivandrum, First Published Jul 19, 2022, 8:33 PM IST

ഗ്രീൻ ടീ (Green Tea) പ്രമേഹ സാധ്യത കുറയ്ക്കുന്നതായി പഠനം. ഗ്രീൻ ടീ കുടിക്കുന്നത് അരക്കെട്ട് കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല പ്രമേഹം കുറയ്ക്കുന്നതിനും ഗുണം ചെയ്യുമെന്ന് പുതിയ പഠനം. ടൈപ്പ് 2 പ്രമേഹം ഒരു ആഗോള പൊതുജനാരോഗ്യ വെല്ലുവിളിയാണ്. ഇത് 2045 ഓടെ 693 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 ഇത് ഹൃദയാഘാതം, സ്ട്രോക്ക്, അന്ധത, വൃക്ക തകരാർ, എന്നിവയുൾപ്പെടെയുള്ള പ്രതികൂല ആരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച 27 പരീക്ഷണങ്ങളുടെ മെറ്റാ അനാലിസിസ് അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് സാന്ദ്രതയിൽ അനുകൂലമായ സ്വാധീനം ചെലുത്തുന്നുവെന്ന് കാണിച്ചു.

ഗ്രീൻ ടീ കഴിക്കുന്നത് ഫാസ്റ്റിംഗ് ബ്ലഡ് ഇൻസുലിൻ അല്ലെങ്കിൽ HbA1c - ഹീമോഗ്ലോബിനിൽ ഘടിപ്പിച്ചിരിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഗ്ലൂക്കോസ്) അളക്കുന്ന ഒരു പരിശോധനയെ കാര്യമായി ബാധിച്ചില്ല. ചൈനയിലെ ഹുവാഷോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുള്ള ഒരു സംഘം 2,194 പേർ പങ്കെടുത്ത 27 പഠനങ്ങളുടെ ഫലങ്ങൾ പരിശോധിച്ചു. ഗ്രീൻ ടീ ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് ഗണ്യമായി കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു.

Read more  ഗ്രീന്‍ ടീ കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുമോ?

ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, ധാതുക്കൾ, ഫ്ലേവനോയിഡ് പോലുള്ള പോളിഫെനോൾസ് എന്നിവയുൾപ്പെടെയുള്ള ഫലപ്രദമായ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു, ഇത് പ്രമേഹം തടയുന്നതിന് ഗുണം ചെയ്യും.

ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ epigallocatechin gallate (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉൾപ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകൾ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവർത്തനം, മാനസികാവസ്ഥ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഗ്രീൻ ടീയിൽ തിയാനൈൻ, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ക്ഷീണവും സമ്മർദ്ദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഇതോടൊപ്പം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

Read more  ചായ പ്രേമിയാണോ നിങ്ങൾ? എങ്കിൽ ഇതാ ഒരു സന്തോഷ വാർത്തയുണ്ടേ...

രോഗപ്രതിരോധ ശേഷി ശക്തമാകുമ്പോൾ, നമ്മുടെ ശരീരത്തിന് വിവിധ സൂക്ഷ്മാണുക്കളേയും അണുബാധകളെയും രോഗങ്ങളെയും എളുപ്പത്തിൽ ചെറുക്കാൻ കഴിയും. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ, ഗ്രീൻ ടീ, ദന്തക്ഷയം, ദന്തരോഗങ്ങൾ, വായ്നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയെ തടയുന്നു. ഗ്രീൻ ടീയിലെ ടാന്നിൻസ് നമ്മുടെ ശരീരത്തിൽ നിന്ന് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും അതീറോസ്‌ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡോ.പൂജ താക്കർ പറഞ്ഞു. കലോറി നിയന്ത്രണത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.
ഹൃദ്രോഗ സാധ്യതയും സ്ട്രോക്ക് പോലുള്ള അനുബന്ധ അവസ്ഥകളും കുറയ്ക്കാൻ സഹായിക്കുന്നതിന് ഗ്രീൻ ടീ ഉപയോഗപ്രദമായ പാനീയമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ഗ്രീൻ ടീയിൽ കഫീൻ ഉൾപ്പെടെ നിരവധി പ്രകൃതിദത്ത ഉത്തേജകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കാപ്പിയുടെയത്ര ഉയർന്നതല്ലെങ്കിലും ജാഗ്രതയും ശ്രദ്ധയും നിലനിർത്താൻ സഹായിച്ചേക്കാം. ഇതുകൂടാതെ, ഗ്രീൻ ടീ അമിനോ ആസിഡായ എൽ-തിയനൈനിന്റെ ഉറവിടമാണ്. ഗ്രീൻ ടീയിലെ ഗുണം ചെയ്യുന്ന പോളിഫെനോളുകൾ തലച്ചോറിലെ വാർദ്ധക്യത്തിന്റെ ഫലങ്ങൾ മന്ദഗതിയിലാക്കാൻ സഹായിക്കും.

Read more  ഫാറ്റി ലിവർ തടയാൻ​ ​ഗ്രീൻ ടീ സഹായിക്കുമോ?

 

Follow Us:
Download App:
  • android
  • ios