നെഞ്ചെരിച്ചിലിന് കാരണമാകുന്ന ചില ഭക്ഷണങ്ങൾ

Published : May 25, 2026, 10:35 AM ISTUpdated : May 25, 2026, 11:26 AM IST
Heartburn

Synopsis

ഇടയ്ക്കിടെയുള്ള നെഞ്ചെരിച്ചിൽ ചില ദൈനംദിന ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയെ ബാധിക്കുന്നതിന്റെ സൂചനയായിരിക്കാം. ഭക്ഷണം കഴിച്ചതിനുശേഷം അസ്വസ്ഥത ഉണ്ടാകുകയും മണിക്കൂറുകളോളം നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്തേക്കാം.

വയറ്റിലെ ആസിഡ് അന്നനാളത്തിലേക്ക് (ആസിഡ് റിഫ്ലക്സ്) തിരികെ കയറുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് നെഞ്ചെരിച്ചിൽ. മിക്ക ആളുകളും ഇത് വീട്ടിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു. എന്നാൽ ഇടയ്ക്കിടെയുള്ളതോ കഠിനമായതോ ആയ നെഞ്ചെരിച്ചിൽ (ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ) GERD യുടെ സൂചനയായിരിക്കാം.

ഇടയ്ക്കിടെയുള്ള നെഞ്ചെരിച്ചിൽ ചില ദൈനംദിന ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയെ ബാധിക്കുന്നതിന്റെ സൂചനയായിരിക്കാം. ഭക്ഷണം കഴിച്ചതിനുശേഷം അസ്വസ്ഥത ഉണ്ടാകുകയും മണിക്കൂറുകളോളം നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്തേക്കാം. സാധാരണയായി കഴിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ ആളുകൾ പോലും അറിയാതെ നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കുമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു.

ചില ഭക്ഷണപാനീയങ്ങൾ നെഞ്ചെരിച്ചിൽ കൂടുതൽ വഷളാക്കുമെന്ന് ഡോക്ടർ സൗരഭ് സേഥി പറയുന്നു., അതേസമയം ചിലത് സ്വാഭാവികമായി ആമാശയത്തെ ശാന്തമാക്കാൻ സഹായിക്കും. തക്കാളി ഉയർന്ന അസിഡിറ്റി ഉള്ളവയാണെന്നും ആസിഡ് റിഫ്ലക്സ് വർദ്ധിപ്പിക്കുമെന്നും അവർ പറഞ്ഞു. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും ഉയർന്ന ആസിഡിന്റെ അളവ് കാരണം ദഹനവ്യവസ്ഥയെ ബാധിക്കാം.

ചോക്ലേറ്റിൽ കഫീനും മറ്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നതിനാൽ അത് നെഞ്ചെരിച്ചിലിന് കാരണമാകും. കാരണം ഇത് ആമാശയത്തിലെ ആസിഡിനെ എളുപ്പത്തിൽ മുകളിലേക്ക് നീക്കാൻ സഹായിക്കും. എരിവുള്ള ഭക്ഷണങ്ങൾ അസിഡിറ്റി വർദ്ധിപ്പിക്കും. മറ്റൊന്ന് പുതിന ചായ പോലും ചില വ്യക്തികളിൽ ആസിഡ് റിഫ്ലക്സ് വർദ്ധിപ്പിക്കും.

വയറ്റിലെ അധിക ആസിഡ് ആഗിരണം ചെയ്യാൻ ഓട്‌സ് സഹായിക്കും. ദഹനവ്യവസ്ഥയെ സു​ഗമമാക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. അതേസമയം തണ്ണിമത്തനും വെള്ളരിക്കയും നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും.

പാശ്ചാത്യ രാജ്യങ്ങളിൽ താമസിക്കുന്നവരിൽ പലർക്കും പതിവായി നെഞ്ചെരിച്ചിൽ, തൊണ്ടയിലേക്ക് ആസിഡ് തിരികെ വരുന്നത് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ റിപ്പോർട്ട് പറയുന്നു.

 നെഞ്ചെരിച്ചിൽ ഇടയ്ക്കിടെ സംഭവിക്കുകയോ ഗുരുതരമാകുകയോ ചെയ്യുമ്പോൾ, അത് GERD എന്ന അവസ്ഥയായിരിക്കാം. ഈ അവസ്ഥ ആമാശയത്തെയും അന്നനാളത്തെയും ബാധിക്കുന്നു, ഇത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഗ്നീഷ്യത്തിന്റെ കുറവ് ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
50 വയസിന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന 4 പ്രധാന പോഷക കുറവുകൾ, ശ്രദ്ധിക്കാം