
എന്ത് ഭക്ഷണം കഴിക്കുന്നു എന്നതിനേക്കാളും ശ്രദ്ധിക്കേണ്ടത് എപ്പോൾ എങ്ങനെ കഴിക്കുന്നു എന്നതിനെക്കുറിച്ചാണ്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിൽ രാത്രി കഴിക്കുന്ന ഭക്ഷണത്തിന് പങ്കുണ്ട്. ഈ ഭക്ഷണങ്ങൾ രാത്രി കഴിക്കുന്നുണ്ടെങ്കിൽ ഒഴുവാക്കിക്കോളു.
അരിമാവുകൊണ്ടുള്ള വിഭവങ്ങൾ രാത്രി കഴിക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ശരീരത്തിൽ ഗ്ലുക്കോസിന്റെ അളവ് കൂടാൻ കാരണമാകുന്നു.
പ്രമേഹം ഉള്ളവർ രാത്രിയിൽ ഉരുളക്കിഴങ് കഴിക്കുന്നത് ഒഴിവാക്കണം. ഇതിൽ സ്റ്റാർച്ചും ആരോഗ്യകരമല്ലാത്ത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകുന്നു.
3. മധുരമുള്ള പലഹരങ്ങൾ
രാത്രിയിൽ മധുരമുള്ള പലഹാരങ്ങളും മറ്റു ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. സോസ്, പുറത്തുനിന്നും വാങ്ങുന്ന കറികൾ എന്നിവയിൽ മധുരം അടങ്ങിയിട്ടുണ്ടാവാം.
4. ബേക്കറി സാധനങ്ങൾ
പ്രമേഹം ഉള്ളവർ രാത്രിയിൽ ബേക്കറി സാധനങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. കേക്ക്, ബ്രെഡ് പോലുള്ളവയിൽ ധാരാളം ഫൈബറും മറ്റു പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകുന്നു.
5. ഐസ്ക്രീം, ജ്യൂസ് എന്നിവ ഒഴിവാക്കാം
ഭക്ഷണം കഴിച്ചതിന് ശേഷം അല്പം മധുരത്തിന് വേണ്ടി ഐസ്ക്രീമും ജ്യൂസുമൊക്കെ കുടിക്കുന്നവരുണ്ട്. എന്നാൽ പ്രമേഹം ഉള്ളവർ ഇത് കഴിക്കുന്നത് ആരോഗ്യകരമല്ല.
6. ടിന്നിലടച്ച ഭക്ഷണങ്ങൾ
ടിന്നിലടച്ച ഭക്ഷണങ്ങളിൽ അമിതമായ സോഡിയവും മറ്റ് ചേരുവകളും അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam