ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് നിർബന്ധമായും നൽകണം, കാരണം ഇതാണ്

Published : Aug 09, 2023, 02:29 PM IST
ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് നിർബന്ധമായും നൽകണം, കാരണം ഇതാണ്

Synopsis

രോഗ പ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളില്‍ രോഗങ്ങള്‍ ഇടയ്ക്കിടെ വരാന്‍ കാരണമാകുന്നത്. പ്രതിരോധശേഷി കൂട്ടുന്നതിന് ഭക്ഷണങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. 

കുട്ടികളുടെ ആരോ​ഗ്യം എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികളിലെ വളർച്ചയ്ക്ക് പലപ്പോഴും തടസമായി നിൽക്കുന്ന ഒന്നാണ് അടിക്കടി വരുന്ന രോഗങ്ങൾ. രോഗ പ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളിൽ രോഗങ്ങൾ ഇടയ്ക്കിടെ വരാൻ കാരണമാകുന്നത്.  പ്രതിരോധശേഷി കൂട്ടുന്നതിന് ഭക്ഷണങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നൽകേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ദഹനം, കുടലിന്റെ ആരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിന് തെെര് സഹായിക്കുന്നു. പൊട്ടാസ്യം, വിറ്റാമിൻ ഡി, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണിത്. പഞ്ചസാരയോ പ്രിസർവേറ്റീവുകളോ ചേർക്കാത്ത തൈര് കുട്ടികൾക്ക് നൽകുക. കുട്ടികൾക്ക് തെെര് സാലഡായോ അല്ലാതെയോ നൽകാവുന്നതാണ്.

രണ്ട്...

ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കുട്ടികളുടെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. ബദാം പൊടിച്ച് പാലിൽ ചേർത്തോ അല്ലാതെയോ നൽകാവുന്നതാണ്.

മൂന്ന്...

അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. മുട്ടയിൽ സെലിനിയം പോലുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നിരവധി പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കുന്നതിലൂടെ വിളർച്ച പോലെയുള്ള അസുഖങ്ങൾ കുറയ്ക്കുവാൻ സഹായിക്കും.

നാല്...

കാൽസ്യം, പ്രോട്ടീൻ, നാരുകൾ, മറ്റ് വിവിധ പോഷകങ്ങൾ റാ​ഗിയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണത്തിൽ ഒരു നേരമെങ്കിലും ആഹാരത്തിൽ റാഗി ഉൾപ്പെടുത്തുക.

ചുണ്ടിലെ കറുപ്പ് നിറം മാറ്റി ഭം​ഗിയാക്കാൻ ഇതാ ചില പൊടിക്കെെകൾ

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍