
ചർമ്മസംരക്ഷണത്തിനായി വിവിധ ക്രീമുകളും ഫേസ് പാക്കുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇവയെല്ലാം ഉപയോഗിച്ചിട്ടും മാറ്റമില്ലെന്ന് പറയുന്നവരുമുണ്ട്. മുഖസൗന്ദര്യത്തിന് പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. അതിലൊന്നാണ് തെെര്.
ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും തൈര് സഹായിക്കുന്നു. തൈരിൽ മറ്റേതൊരു പാൽ ഉൽപന്നത്തെയും പോലെ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കും.
തൈരിലെ അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. തൈരിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കുന്നു. മുഖകാന്തി കൂട്ടാൻ തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാവുന്നതാണ്...
ഒന്ന്...
രണ്ട് ടേബിൾസ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ തേൻ മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തേനിന് ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനുള്ള കഴിവും ഔഷധ ഗുണങ്ങളും ഉണ്ട്.
രണ്ട്...
ഒരു ടേബിൾ സ്പൂൺ കടല മാവും 2 ടേബിൾസ്പൂൺ തൈരിൽ ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് മുഖത്തിട്ട് മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
മൂന്ന്...
അര ടീസ്പൂൺ മഞ്ഞൾ പൊടിയും അൽപം തെെരും നന്നായി യോജിപ്പ് പാക്ക് ഉണ്ടാക്കുക. 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ ഫേസ് പാക്ക് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.
Read more അവഗണിക്കരുത് പ്രമേഹത്തിന്റെ ഏഴ് ലക്ഷണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam