കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട 6 ഭക്ഷണങ്ങളിതാ...

Published : Feb 22, 2023, 08:18 AM ISTUpdated : Feb 22, 2023, 08:21 AM IST
കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട 6 ഭക്ഷണങ്ങളിതാ...

Synopsis

പ്രായമാകുമ്പോൾ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാർ‌ ഡീജനറേഷൻ, കണ്ണുകളിലെ വരൾച്ച, രാത്രി കാഴ്ച മങ്ങൽ തുടങ്ങിയവ. ഇതെല്ലാം വരാതെ വാർധക്യ കാലത്തും കണ്ണുകൾ ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്. 

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് കണ്ണുകൾ. അതിനാൽ, ചർമ്മത്തിനും മൊത്തത്തിലുള്ള ഫിറ്റ്‌നസിനും ശ്രദ്ധിക്കുന്നതുപോലെ കണ്ണുകളുടെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. 

പ്രായമാകുമ്പോൾ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാർ‌ ഡീജനറേഷൻ, കണ്ണുകളിലെ വരൾച്ച, രാത്രി കാഴ്ച മങ്ങൽ തുടങ്ങിയവ. ഇതെല്ലാം വരാതെ വാർധക്യ കാലത്തും കണ്ണുകൾ ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്. ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതരീതിക്ക് കണ്ണുകളുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും പ്രധാനമാണ്. 

കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ...

കാപ്സിക്കം...

കാപ്സിക്കത്തിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതിൽ വൈറ്റമിൻ ഇ, എ തുടങ്ങിയ നേത്രസൗഹൃദ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. മാക്യുലർ ഡീജനറേഷൻ പ്രക്രിയയെ മന്ദഗതിയിലാക്കാൻ അറിയപ്പെടുന്ന പ്രധാന പോഷകമാണ് വിറ്റാമിൻ ഇ. 

കാരറ്റ്...

കാരറ്റ്, ഓറഞ്ചു നിറത്തിലുള്ള പഴങ്ങൾ, മത്തങ്ങ, മധുരക്കിഴങ്ങ് ഇവയിലെല്ലാം ജീവകം എ അടങ്ങിയിട്ടുണ്ട്. ബീറ്റാകരോട്ടിൻ ആണ് കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത്. ജീവകം സി, പൊട്ടാസ്യം, നാരുകൾ എന്നിവയും ഈ പഴങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ഇവ കണ്ണിന് വളരെ നല്ലതാണ്. 

ഇലക്കറികൾ...

 പച്ച ഇലക്കറികളിൽ വിറ്റാമിൻ സി, ഇ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ കരോട്ടിനോയിഡുകൾ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും ഉണ്ട്. ഈ പച്ചക്കറികൾ കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കും.

സാൽമൺ...

സാൽമൺ, ട്രൗട്ട്, ട്യൂണ തുടങ്ങിയ കടൽ ഭക്ഷണങ്ങൾ കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഗ്ലോക്കോമയിൽ നിന്നും എഎംഡിയിൽ നിന്നും കാഴ്ചയെ സംരക്ഷിക്കുന്നതിന് വളരെ പ്രധാനമാണ്.

ബ്രൊക്കോളി...

അർബുദവും ഹൃദ്രോഗവും തടയാൻ മാത്രമല്ല കണ്ണുകൾക്കും നല്ലത്. കാബേജ്, കോളിഫ്ലവർ, ബ്രൊക്കൊളി മുതലായ ക്രൂസിഫെറസ് പച്ചക്കറികളിൽ ല്യൂട്ടിൻ, സിസാന്തിൻ എന്നിവയ്ക്കു പുറമെ ജീവകം സി യും അടങ്ങിയിട്ടുണ്ട്.

തക്കാളി...

തക്കാളി ജ്യൂസിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം തുടങ്ങിയ ഒന്നിലധികം പോഷകങ്ങളും ലൈക്കോപീൻ എന്ന അവശ്യ ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് തക്കാളി ജ്യൂസ് കണ്ണുകളെ മാക്യുലർ ഡീജനറേഷനിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിനുള്ള നാല് വഴികൾ

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ