Health Tips : ഈ മൂന്ന് പാനീയങ്ങൾ അൽഷിമേഴ്‌സ് സാധ്യത വർദ്ധിപ്പിക്കും

Published : May 20, 2025, 08:05 AM ISTUpdated : May 20, 2025, 08:06 AM IST
Health Tips :  ഈ മൂന്ന് പാനീയങ്ങൾ അൽഷിമേഴ്‌സ് സാധ്യത വർദ്ധിപ്പിക്കും

Synopsis

ഡയറ്റ് ഡോഡ പൊതുവെ ആരോ​ഗ്യത്തിന് നല്ലതല്ല. കൃത്രിമമായി മധുരം ചേർത്ത പാനീയം ദിവസവും ഒരു തവണയെങ്കിലും കുടിക്കുന്നവരിൽ അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള പക്ഷാഘാതവും ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ഒരു ഗവേഷണം കണ്ടെത്തി.  

അൽഷിമേഴ്‌സ് സാധ്യത കൂട്ടുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ദിവസവും നിങ്ങൾ കഴിക്കുന്ന ചില പാനീയങ്ങൾ അൽഷിമേഴ്‌സ് സാധ്യത കൂട്ടുന്നതായി പലരും അറിയാതെ പോകുന്നു.  ചില പാനീയങ്ങൾ അൽഷിമേഴ്‌സ് രോഗ സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന് നാഡീ ശാസ്ത്രജ്ഞനായ റോബർട്ട് ഡബ്ല്യു.ബി. ലവ് പറയുന്നു. ഇടയ്ക്കിടെ കഴിക്കുന്നത് പോലും ദീർഘകാല ദോഷത്തിന് കാരണമാകും. ഇത് ഓർമ്മക്കുറവിനെക്കുറിച്ച് മാത്രമല്ല മൊത്തത്തിലുള്ള രോ​ഗപ്രതിരോധശേഷിയെയും ബാധിക്കാം. അൽഷിമേഴ്‌സ് സാധ്യത കൂട്ടുന്ന മൂന്ന് പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

ഡയറ്റ് സോഡ

ഡയറ്റ് ഡോഡ പൊതുവെ ആരോ​ഗ്യത്തിന് നല്ലതല്ല. കൃത്രിമമായി മധുരം ചേർത്ത പാനീയം ദിവസവും ഒരു തവണയെങ്കിലും കുടിക്കുന്നവരിൽ അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള പക്ഷാഘാതവും ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ഒരു ഗവേഷണം കണ്ടെത്തി.  അസ്പാർട്ടേം, സുക്രലോസ് തുടങ്ങിയ കൃത്രിമ മധുരപലഹാരങ്ങൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുകയും ഇൻസുലിൻ സംവേദനക്ഷമതയെ മാറ്റുകയും ചെയ്യുമെന്ന് റോബർട്ട് ലവ് പറയുന്നു. കാലക്രമേണ, ഇത് തലച്ചോറിൽ വീക്കം ഉണ്ടാക്കുന്നു.

മധുരം കൂടിയ കാപ്പി

ഒരു കപ്പ് കപ്പിയിൽ 60 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം.  ഇത് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന ദൈനംദിന പരിധിയുടെ ഇരട്ടിയിലധികം വരും. പഞ്ചസാര ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുമെന്നും കാലക്രമേണ ഇത് തലച്ചോറിലെ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. 

ഒരു കപ്പ് ചൂടുള്ള കട്ടൻ കാപ്പിയിൽ ഒരു നുള്ള് കറുവപ്പട്ടയോ മഞ്ഞളോ ചേർത്ത് കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.  മധുരത്തിന്, ഒരു ചെറിയ സ്പൂൺ അസംസ്കൃത തേനോ ശർക്കരയോ ഉപയോഗിക്കാം. അതും വളരെ കുറച്ച് മാത്രം.

പാട കളഞ്ഞ പാൽ

പാട കളഞ്ഞ പാൽ കൊഴുപ്പ് കുറഞ്ഞതും ഹൃദയാരോഗ്യത്തിന് നല്ലതുമായ കണക്കാക്കപ്പെടുന്നു. പാലിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്നത് കൊഴുപ്പിൽ ലയിക്കുന്നതും തലച്ചോറിന്റെ സംരക്ഷണത്തിന് അത്യാവശ്യവുമായ എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളെ ഇല്ലാതാക്കുന്നു. കൂടാതെ, ചില പഠനങ്ങൾ കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളുടെ സംസ്കരണത്തെ ഇൻസുലിൻ പോലുള്ള വളർച്ചാ ഘടകം (IGF-1) വർദ്ധനയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ 'റോസ് വാട്ടർ' മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
ചുമയും ജലദോഷവും മാറാതെ നിൽക്കുകയാണോ? എങ്കിൽ ശൈത്യകാലത്ത് ഈ പത്ത് ഭക്ഷണങ്ങൾ ഒഴിവാക്കൂ