Asianet News MalayalamAsianet News Malayalam

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​​ഗുണങ്ങൾ പലതാണ്

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ പിസിഒഎസ് ഒരു ഹോർമോൺ ഡിസോർഡർ ആണ്. പിസിഒഎസ് പ്രശ്നം കുറയ്ക്കാൻ കറുവപ്പട്ട മികച്ചതായാണ് പഠനങ്ങൾ പറയുന്നത്. കറുവപ്പട്ട പിസിഒഎസിന്റെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതായി ജേണൽ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

reasons why you should be drinking cinnamon water daily
Author
First Published Jan 25, 2023, 8:30 AM IST

ധാരാളം പോഷക​ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കറുവപ്പട്ട. കറുവപ്പട്ട ഉൾപ്പെടെയുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഈ ബാക്ടീരിയകൾ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാനും സഹായിക്കും. 

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ പിസിഒഎസ് ഒരു ഹോർമോൺ ഡിസോർഡർ ആണ്. പിസിഒഎസ് പ്രശ്നം കുറയ്ക്കാൻ കറുവപ്പട്ട മികച്ചതായാണ് പഠനങ്ങൾ പറയുന്നത്. കറുവപ്പട്ട പിസിഒഎസിന്റെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതായി ജേണൽ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒരു പഠനമനുസരിച്ച്, കറുവപ്പട്ട വെള്ളം പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു എന്നാണ്.

ആന്റിഓക്‌സിഡന്റ് പോളിഫെനോളുകളും പ്രോആന്തോസയാനിഡിനുകളും കൊണ്ട് സമ്പുഷ്ടമാണ് കറുവപ്പട്ട. ഇത് രോഗപ്രതിരോധ സംവിധാനത്തിന് ഉത്തേജനം നൽകുന്നു. ഇതിന്റെ ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ ശ്വാസകോശ സംബന്ധമായ തകരാറുകൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതലായവ പോലുള്ള വിവിധ ആരോഗ്യ അപകടങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

ആർത്തവ വേദനയെ നേരിടാൻ കറുവപ്പട്ട സഹായിക്കുന്നതായി നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എല്ലാ ദിവസവും ഒരു കപ്പ് ചെറുചൂടുള്ള കറുവപ്പട്ട വെള്ളം ആർത്തവ വേദനയുടെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.

സന്ധിവേദന ഉള്ളവർ കറുവപ്പട്ട വെള്ളം കുടിക്കാൻ വിദ​ഗ്ധർ നിർദേശിക്കുന്നു. സന്ധിവാതം പോലുള്ള അവസ്ഥകളുടെ വികസനം തടയുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ ഫലങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം. കറുവപ്പട്ട പാർക്കിൻസൺസ് രോഗത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നതായി ന്യൂറോ ഇമ്മ്യൂൺ ഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള ശക്തമായ പ്രവർത്തനം കാരണം കറുവപ്പട്ടയ്ക്ക് പ്രമേഹത്തിന്റെ അനന്തരഫലങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മരുന്നുകളെ വളരെയധികം ആശ്രയിക്കുന്നവർക്ക് കറുവപ്പട്ട വെള്ളം സഹായകമാണ്. 

താരനകറ്റാന്‍ വീട്ടിലെ ചില പൊടിക്കൈകള്‍

 

Follow Us:
Download App:
  • android
  • ios