കരൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട ആറ് കാര്യങ്ങൾ

Published : May 30, 2025, 08:38 AM ISTUpdated : May 30, 2025, 08:46 AM IST
കരൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട ആറ് കാര്യങ്ങൾ

Synopsis

മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യതയെ കൂട്ടാം. 

വളരെ പെട്ടെന്ന് വ്യാപിക്കുന്ന ക്യാൻസറുകളില്‍ ഒന്നാണ് ലിവര്‍ ക്യാന്‍സര്‍ അഥവാ കരളിലെ അർബുദം. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യതയെ കൂട്ടാം. അതുപോലെ ചില ഭക്ഷണങ്ങളും കരളിന് നല്ലതല്ല. അത്തരത്തില്‍ കരൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ടവ എന്തൊക്കെയാണെന്ന് നോക്കാം.

1. സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ

ബേക്കൻ, സോസേജ്, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങളുടെ അമിത ഉപയോഗം കരൾ ക്യാൻസർ സാധ്യതയെ കൂട്ടാം. ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാം. അതിനാല്‍  സംസ്കരിച്ച ഇറച്ചി വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. 

2. പഞ്ചസാര

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും അമിതമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ രോഗ സാധ്യത, ലിവര്‍ ക്യാന്‍സര്‍ സാധ്യത എന്നിവയെ കൂട്ടാം. അതിനാല്‍ ഇവയുടെ ഉപയോഗവും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.  

3. റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും കരളിന് നല്ലതല്ല. അതിനാല്‍ ഇവയും പരമാവധി ഒഴിവാക്കുക. 

4.  എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍   

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും.

5. മദ്യം

അമിത മദ്യപാനം കരളിന്‍റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ എന്നിവയുടെ സാധ്യതയെ കൂട്ടിയേക്കാം. 

6. പുകവലി 

പുകവലി ലിവര്‍ ക്യാന്‍സര്‍ ഉള്‍പ്പടെ നിരവധി ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. അതിനാല്‍ പുകവലി പരമാവധി ഉപേക്ഷിക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

PREV
Read more Articles on
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ