ഉറക്കം കുറവാണോ? വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്

Web Desk   | Asianet News
Published : Feb 05, 2021, 12:44 PM IST
ഉറക്കം കുറവാണോ? വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്

Synopsis

ഉറക്കക്കുറവ് പരിഹരിക്കാൻ‌ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പൊടിക്കെെയെ കുറിച്ചാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കർ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഉറക്കമില്ലായ്മ നമ്മുടെ ശരീരത്തെ നാം വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബാധിക്കുന്നു. സ്ഥിരമായി ഉറക്കം ലഭിക്കാതെ വരികയാണെങ്കിൽ, അത് നിങ്ങളുടെ മനസ്സിനെ തളർത്തുകയും, ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ശേഷിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. 

ഉറക്കക്കുറവ് പരിഹരിക്കാൻ‌ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പൊടിക്കെെയെ കുറിച്ചാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കർ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കാലിനടിയിൽ നെയ്യ് പുരട്ടുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് രുജുത പറഞ്ഞു. ദിവസവും ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

 

 

മെച്ചപ്പെട്ട ഉറക്കം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒമേഗ 3, ഒമേഗ 6, അവശ്യ അമിനോ ആസിഡുകള്‍ എന്നിവ നെയ്യിൽ അടങ്ങിയിരിക്കുന്നു. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകൾ നെയ്യിൽ അടങ്ങിയിരിക്കുന്നു. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.


 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ