low sex drive| ഈ ശീലം സെക്സിനെ ബാധിക്കാം; പഠനം പറയുന്നത് കേൾക്കൂ

By Web TeamFirst Published Nov 8, 2021, 7:14 PM IST
Highlights

പുകവലി ശീലം സെക്സിനെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. സിഗരറ്റിൽ വിഷാംശമുള്ള കാർസിനോജനുകളും (carcinogens) (കാൻസർ ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ) മ്യൂട്ടജെനിക് പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. പുകവലി ബീജത്തിലെ ഡിഎൻഎ തകരാറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. 

പുകവലി (Smoking) ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും അത് ശീലമാക്കിയവർക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിർത്താൻ കഴിയാറില്ല. പുകവലിക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.  പുകവലി ലെെം​ഗികാരോ​ഗ്യത്തെ (sex life) ബാധിക്കുമോ എന്നത് പലരുടെയും സംശയമാണ്.

പുകവലി സെക്സിനെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. സിഗരറ്റിൽ വിഷാംശമുള്ള കാർസിനോജനുകളും(carcinogens) (കാൻസർ ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ) മ്യൂട്ടജെനിക് പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. പുകവലി ബീജത്തിലെ ഡിഎൻഎ തകരാറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. 

ഡിഎൻഎ തകരാറുള്ള ഉയർന്ന ബീജങ്ങളുള്ള പുരുഷന്മാർക്ക് ഫെർട്ടിലിറ്റി കുറയുകയും ഗർഭം അലസൽ നിരക്ക് കൂടുകയും ചെയ്തേക്കാമെന്ന് 'ആൻഡ്രോളജി' ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

പുകവലി ശീലം പ്രത്യുൽപാദനത്തെ ബാധിക്കുന്നതിനെ സംബന്ധിച്ച് മിക്ക ആളുകളും ബോധവാന്മാരല്ല. പുകവലി വന്ധ്യതയ്ക്കുള്ള അപകട ഘടകമാണെന്ന് ഏകദേശം 22 ശതമാനം ആളുകൾ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. പുകവലി പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നുവെന്ന് റിച്ചാർഡ് ഇ ജേക്കബ്സ് ഹെൽത്ത് സെന്ററിലെ വന്ധ്യത സ്പെഷ്യലിസ്റ്റായ ഡോ. സാറാ വിജ് പറയുന്നു.

 

 

ഉദ്ധാരണക്കുറവിന് (Erectile dysfunction) പുകവലി ഒരു പ്രധാന ഘടകമാണ്. പുകവലിക്കുന്ന പുരുഷന്മാർക്ക്  ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഡോ. സാറാ വിജ് പറയുന്നു. പുകവലിക്കാത്ത പുരുഷന്മാർക്ക് മെച്ചപ്പെട്ട രക്തചംക്രമണം ഉണ്ടാവുകയും അവർക്ക് ഉദ്ധാരണം കൂടുതൽ എളുപ്പത്തിൽ ലഭിക്കുന്നു. 

സിഗരറ്റിലെ രാസവസ്തുക്കൾ ബീജത്തിന്റെ ചലനശേഷിയും ബീജങ്ങളുടെ എണ്ണവും കുറയ്ക്കുന്നതായി യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഒരു വ്യക്തി എത്രയധികം പുകവലിക്കുന്നുവോ അത്രയധികം പുരുഷന്റെ ബീജങ്ങളുടെ എണ്ണം, ചലനശേഷി, ആകൃതി എന്നിവയെ അത് ബാധിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പുകവലി നിർത്താൻ തീരുമാനിച്ചാൽ ഒറ്റയടിയ്ക്ക് ഒരു ദിവസം നിർത്തരുത്. അത് തീർച്ചയായും അപ്രായോഗികമാണ്. പുകവലിക്കാരുടെ തലച്ചോറിലെ നിക്കോട്ടിന്റെ അളവ് അഡിക് ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽതന്നെ ഓരോദിവസവും ഉപയോഗിക്കുന്ന സിഗരറ്റിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് ക്രമേണ പൂർണമായി നിർത്താമെന്നും ഡോ. സാറാ വിജ് പറഞ്ഞു. 

പുകവലി പെട്ടെന്ന് നിർത്തുന്നത് വിഷാദം, ദേഷ്യം എന്നിവയ്ക്ക് കാരണമാകും. ഒരിക്കൽ പുകവലി നിർത്തിയാൽ വീണ്ടും അതിലേയ്ക്ക് തിരിയാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടത്. 

ഈ പ്രായം കഴിഞ്ഞാൽ പുരുഷന്മാരിൽ ബീജത്തിന്റെ അളവ് അതിവേഗം കുറയാം

പുകവലി മൂലമുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ...

ഒന്ന്...

ശ്വാസം മുട്ടല്‍, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും പുകവലി കാരണമാകും. നിക്കോട്ടിന്‍ സാധാരണമായുള്ള ശ്വസനപ്രക്രിയയെ തടയും.

രണ്ട്...

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പുകവലി വഴി വയ്ക്കും. കൊളസ്‌ട്രോള്‍ തോത് ഉയരുന്നത് പുകവലി കാരണമാകും. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തും. ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

മൂന്ന്...

അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്കും പുകവലി കാരണമാകും. നിക്കോട്ടിന്‍ തലച്ചോറിനെ ബാധിക്കുന്നതാണ് ഇതിന് കാരണം.

നാല്...

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനു പുകവലി ദോഷം വരുത്തും. ചുണ്ടുകള്‍ കറുക്കുകയും രക്തസഞ്ചാരം കുറയുന്നതു കൊണ്ട് ചര്‍മ്മം കരുവാളിക്കാനും സാധ്യത കൂടുതലാണ്.

അഞ്ച്...

നിക്കോട്ടിന്‍ പല്ലുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഇത് പല്ലുകള്‍ കേടു വരുന്നതിനും കറുക്കുന്നതിനും ഇടവരുത്തും.

ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് 'സൂപ്പർ ഫുഡുകൾ'


 

click me!