Asianet News MalayalamAsianet News Malayalam

ഈ പ്രായം കഴിഞ്ഞാൽ പുരുഷന്മാരിൽ ബീജത്തിന്റെ അളവ് അതിവേഗം കുറയാം

ബീജങ്ങളുടെ ഗുണനിലവാരം എപ്പോൾ കുറയുമെന്നറിയാൻ ഗവേഷകർ 40,000 ബീജ സാമ്പിളുകൾ വിശകലനം ചെയ്തു. പ്രായം കൂടുന്തോറും ബീജത്തിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തി.

Sperm quality decreases rapidly when men hit this age say researchers
Author
Australia, First Published Oct 9, 2021, 8:31 PM IST

നാൽപതുകളുടെ മധ്യത്തിൽ പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമത(reproductive function) കുറയുകയും 55 വയസിന് ശേഷം പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം (sperm quantity) കുറയുന്നതായി പുതിയ പഠനം. ഓസ്ട്രേലിയയിലെ  പ്രമുഖ ഐവിഎഫ്(ivf clinic) ക്ലിനിക്കായ ജെനിയയിൽ നിന്നുള്ള ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ബീജങ്ങളുടെ ഗുണനിലവാരം എപ്പോൾ കുറയുമെന്നറിയാൻ ഗവേഷകർ 40,000 ബീജ സാമ്പിളുകൾ വിശകലനം ചെയ്തു. പ്രായം കൂടുന്തോറും ബീജത്തിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തിയതായി ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ചെറിൽ ഫുവ പറഞ്ഞു.

​ഗവേഷണത്തിൽ 55 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്റെ ​ഗുണനിലവാരം കുറയുന്നതായി മനസിലാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബീജ ചലനശേഷി, ഡിഎൻഎ വിഘടനം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പഠനത്തിൽ വിശകലനം ചെയ്തു.

ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ദമ്പതികൾക്ക് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ഗർഭം അലസലിനുള്ള സാധ്യത കൂട്ടൂകയും കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി ഡോ. ചെറിൽ പറഞ്ഞു. വന്ധ്യതയുടെ 40 ശതമാനം വരെ പുരുഷ പ്രത്യുൽപാദന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പുരുഷന്മാർ പ്രായമാകുന്തോറും ബീജ ഡിഎൻഎ കൂടുതൽ വിഘടിക്കുന്നതായി ഗവേഷകർ പറയുന്നു. 30 നും 35 നും വയസിനിടയിലാണ് ശുക്ലത്തിന്റെ അളവ് ഏറ്റവും ഉയർന്ന അളവിൽ കാണുന്നതെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ ദിവസവും വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി ഉപേക്ഷിക്കുക ഇവ ശ്രദ്ധിച്ചാൽ ബീജത്തിന്റെ അളവ് കൂട്ടാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഇടയ്ക്കിടെ മൂത്രശങ്ക; ഈ അസുഖങ്ങളുടെ ലക്ഷണമാകാം...
 

Follow Us:
Download App:
  • android
  • ios