
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വേണ്ട പ്രധാനപ്പെട്ട പോഷകമാണ് ഫെെബർ. ഗുണം ചെയ്യുന്ന ബാക്ടീരിയകൾക്ക് ഇന്ധനമായി പ്രവർത്തിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നകിനും സഹായകമാണ്. കുടലിന്റെ ക്രമം മെച്ചപ്പെടുത്തുന്നതിലൂടെ മലബന്ധം തടയാൻ സഹായിക്കുന്നു. പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. കുടിലിനെ സംരക്ഷിക്കുന്ന ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ (SCFAs) ഉത്പാദിപ്പിക്കുന്നു.
പ്രീബയോട്ടിക് ഫൈബർ നല്ല കുടൽ ബാക്ടീരിയകളെ (ബിഫിഡോബാക്ടീരിയ പോലുള്ളവ) പ്രത്യേകമായി പോഷിപ്പിക്കുകയും അവയെ വളരാൻ സഹായിക്കുകയും ചെയ്യുന്നു.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയിൽ നാരുകൾ കാണപ്പെടുന്നു. മലബന്ധം തടയാനോ ലഘൂകരിക്കാനോ ഉള്ള കഴിവ് കൊണ്ടാണ് നാരുകൾ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് മറ്റ് നല്ല ഫലങ്ങൾ ഉണ്ടാകാനും കഴിയും. ആരോഗ്യകരമായ ഭാരം നിലനിർത്താനും പ്രമേഹം, ഹൃദ്രോഗം, ചിലതരം അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും അവ സഹായിക്കും.
ലയിക്കുന്ന നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു. കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ ഇത് സഹായിക്കും. ഓട്സ്, കടല, ബീൻസ്, ആപ്പിൾ, വാഴപ്പഴം, അവോക്കാഡോ, സിട്രസ് പഴങ്ങൾ, കാരറ്റ്, ബാർലി, സൈലിയം എന്നിവയിൽ ലയിക്കുന്ന നാരുകൾ കാണപ്പെടുന്നു. 50 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് പ്രിതിദിനം 21 ഗ്രാം നാരുകൾ ആവശ്യമാണ്. 50 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് 25 ഗ്രാം നാരുകൾ ആവശ്യമാണ്. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് 30 ഗ്രാം നാരുകൾ ആവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam