
ഇന്ന് ജൂലൈ 24. പാരൻറ്സ് ഡേ ( National Parent's Day ). എല്ലാ വർഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് രാജ്യത്ത് രക്ഷാകർതൃ ദിനം ആഘോഷിക്കാറുള്ളത്. മെയിലെ മാതൃദിനത്തിനും ജൂണിലെ ഫാദേഴ്സ് ഡേയ്ക്കും ശേഷമാണ് ജൂലൈയിൽ പാരന്റ്സ് ഡേ ആചരിക്കുക.
മക്കളെ സുരക്ഷിതമായ അന്തരീക്ഷത്തിൽ വളർത്തുന്നതിനും അവരുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനുമുള്ള മാതാപിതാക്കളുടെ പ്രതിബദ്ധതയ്ക്കും ത്യാഗത്തിനും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ദിവസമാണ് ഇന്ന്.
സ്നേഹവും കരുതലുമുള്ള മാതാപിതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിനായി മക്കളും മരുമക്കളും അവർക്ക് മനോഹരങ്ങളായ സമ്മാനങ്ങളും ഒപ്പം ആശംസകളും നേരും. അച്ഛനും അമ്മയ്ക്കൊപ്പവും സമയം ചെലവഴിക്കുന്നതിനും അവർക്കിഷ്ടമുള്ള ഭക്ഷണവിഭവങ്ങളും പ്രത്യേക വസ്ത്രങ്ങളും സമ്മാനിക്കുന്നതിനും മക്കൾ ഈ ദിവസം തെരഞ്ഞടുക്കാറുണ്ട്.
പ്രായമായ മാതാപിതാക്കൾ ആരോഗ്യകരമായ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പ്രായം ഒരു സംഖ്യ മാത്രമാണ്. പ്രായമായവർ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. പല പഴങ്ങളും ഉദാഹരണത്തിന്, സരസഫലങ്ങൾ, പോഷകങ്ങൾ നിറഞ്ഞതും വാർദ്ധക്യസഹജമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതുമാണ്.
ഫാറ്റി ലിവര്‍ തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
പോഷകങ്ങൾ സമ്പുഷ്ടമാണ് ഗ്രീൻ ആപ്പിൾ. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങളിൽ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
നല്ല പോഷകാഹാരം, ദിവസേനയുള്ള വ്യായാമം, മതിയായ ഉറക്കം എന്നിവയാണ് ആരോഗ്യകരമായ ജീവിതശൈലിയുടെ നെടുംതൂണുകളെന്ന് സെഞ്ച്വറി മാട്രസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉത്തം മലാനി പറഞ്ഞു. ആരോഗ്യം എന്നത് ശാരീരിക സുഖം മാത്രമല്ല, മാനസിക സുഖം കൂടിയാണ്. എട്ട് മണിക്കൂർ നല്ല ഉറക്കം എല്ലാവർക്കും നിർബന്ധമാണ്. പ്രായത്തിനനുസരിച്ച്, ഉറക്കത്തിന്റെ രീതി മാറും.
ആരോഗ്യകരമായ ജീവിതം നയിക്കാൻ യോഗയും മികച്ച ഒരു മാർഗമാണ്. വ്യായാമങ്ങൾ ശരീരത്തിന്റെ ഊർജം വർധിപ്പിക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രഭാതത്തിൽ വ്യായാമം ചെയ്യുന്നത് ശാരീരികമായും മാനസികമായും പുത്തനുണർവ് നൽകുന്നു. നിത്യജീവിതത്തിൽ വ്യായാമം ഒരു ശീലമാക്കിയാൽ ജീവിത ശൈലീ രോഗങ്ങളോട് വിട പറയാം.
Read more ഇന്ന് 'പാരന്‍റ്സ് ഡേ'; സ്നേഹത്തിനും കരുതലിനും ആശംസകളറിയിക്കാം