ഈ പച്ചക്കറി പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കും ; പഠനം

Published : Sep 21, 2023, 12:26 PM IST
ഈ പച്ചക്കറി പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കും ; പഠനം

Synopsis

ആഴ്‌ചയില്‍ 10 തവണ തക്കാളി കഴിക്കുന്നത്‌ പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ്‌ അര്‍ബുദത്തിന്റെ സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനത്തിൽ പറയുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപേന്‍ (Lycopene) എന്ന ആന്റിഓക്‌സിഡന്റാണ്  അര്‍ബുദ നിയന്ത്രണത്തിന് സഹായകമാകുന്നത്.   

തക്കാളി പ്രോസ്റ്റേറ്റ് കാൻസർ ( Prostate Cancer) സാധ്യത കുറയ്ക്കുന്നതായി പഠനം. തക്കാളി കഴിക്കുന്നത് പുരുഷൻമാരിൽ അതിന്റെ അപകടസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. 'കാൻസർ എപ്പിഡെമിയോളജി ബയോമാർക്കേഴ്‌സ് ആൻഡ് പ്രിവൻഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീനിന്റെ സാന്നിധ്യം പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. 

കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന ശരീരത്തിലെ വിഷവസ്തുക്കളെ ചെറുക്കാൻ ലൈക്കോപീനുകൾക്ക് കഴിയും. അതിനാൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസർ കോശങ്ങളെ തിരിച്ചെടുക്കാൻ ഇതിന് കഴിഞ്ഞേക്കും. അപകടസാധ്യത 18 ശതമാനം കുറയ്ക്കാൻ തക്കാളിയ്ക്ക് കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

50 നും 69 നും ഇടയിൽ പ്രായമുള്ള പ്രോസ്‌റ്റേറ്റ്‌ അർബുദ ബാധിതരായ 1806 പേരുടെ ഭക്ഷണക്രമവും ജീവിതശൈലിയും നിരീക്ഷിച്ചും അർബുദമില്ലാത്ത 12,005 പുരുഷന്മാരുടെ ഭക്ഷണക്രമവും ജീവിതശൈലിയും താരതമ്യം ചെയ്തുമാണ് പഠനം നടത്തിയത്. അർബുദ നിയന്ത്രണത്തിൽ തക്കാളി സ്വാധീനിക്കുമെന്നാണ് കണ്ടെത്തൽ.

ആഴ്‌ചയിൽ 10 തവണ തക്കാളി കഴിക്കുന്നത്‌ പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ്‌ അർബുദത്തിന്റെ സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനത്തിൽ പറയുന്നു. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപേൻ (Lycopene) എന്ന ആന്റിഓക്‌സിഡന്റാണ്  അർബുദ നിയന്ത്രണത്തിന് സഹായകമാകുന്നത്. 

കോശങ്ങൾക്ക് നാശം വരുത്തുന്ന ശരീരത്തിലെ വിഷാംശം ലൈകോപേൻ നീക്കം ചെയ്യുമെന്നും പ്രോസ്‌റ്റേറ്റ്‌ അർബുദ സാധ്യത 18 ശതമാനം കുറയ്‌ക്കുമെന്നും കാൻസർ എപ്പിഡെമോളജി ബയോമാർക്കേഴ്‌സ്‌ ആൻഡ്‌ പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. 

എന്താണ് പ്രോസ്റ്റേറ്റ് കാൻസർ ? 

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിൽ ഏറ്റവുമധികമായി കാണപ്പെടുന്നൊരു കാൻസർ കൂടിയാണിത്. സാവധാനമാണ് ഈ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുക. വർഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല. ഗുരുതരമാവുന്നതിന് അനുസരിച്ച് ലക്ഷണങ്ങളിൽ വ്യത്യാസം വരും. മൂത്രതടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോവുക, അണുബാധ, വൃക്കകളുടെ പ്രവർത്തനത്തകരാർ, മൂത്രത്തിൽ രക്തത്തിന്റെ അംശം  തുടങ്ങിയവ  പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഉദ്ധാരണക്കുറവ് പ്രേസ്റ്റേറ്റ് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.

ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ എന്ത് കൊണ്ട് ഹൃദയാഘാതം ഉണ്ടാകുന്നു ?

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ